kerala14.in

തിരുവനന്തപുരം താലൂക്കിലെ 3 സ്കൂളുകൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (ഒക്ടോബർ 6) അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എല്‍പിഎസ്, ഗവണ്മെന്റ് എംഎന്‍എല്‍. പി.എസ് വെള്ളായണി എന്നീ സ്‌കൂളുകള്‍ക്കാണ് നാളെ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; ബന്ധുവായ പ്രതിയ്ക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും

ഇടുക്കി: ഇടുക്കിയിൽ 14 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവും കൂടിയാണ് പ്രതിയ്ക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2020 ൽ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബന്ധുവായ പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കുന്നത്. തുടർന്ന് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗ്ഗീസ് ആണ് ശിക്ഷ വിധിച്ചത്.

Read More

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു.

തിരുവനന്തപുരം: സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ട്രേഡ് യൂണിയൻ രംഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന പ്രസിഡൻറായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുൻ അംഗമാണ്. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എം എൽ എയായത്. 1979ൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. കയർ തൊഴിലാളി മേഖലയായിരുന്നു ആനത്തലവട്ടത്തിൻെറ തട്ടകം. കയർ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ്…

Read More

നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫോസെക്ക് സാഹിത്യ നൊബേൽ

സ്റ്റോക്ഹോം:2023 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസിന്. ഗദ്യ സാഹിത്യത്തിന് നല്‍കിയ സംഭാവകള്‍ പരിഗണിച്ചാണ് ഫോസിന് പുരസ്‌കാരം.ജോൺ ഫോസ് തന്റെ എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. നാടകങ്ങള്‍, നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ ഫോസിന്റേതായിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച വൈദ്യശാസ്ത്ര നൊബേലും ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേലും പ്രഖ്യാപിച്ചിരുന്നു. സമാധാന നൊബേൽ വെള്ളിയാഴ്ചയും, തിങ്കളാഴ്ചയാണ് സാമ്പത്തിക നൊബേൽ പ്രഖ്യാപിക്കുക. പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന…

Read More

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് ബസുകളിൽ സൗജന്യ യാത്ര; പ്രാബല്യത്തിൽ വരുന്നത് നവംബർ ഒന്നുമുതൽ

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. നവംബർ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.ഇത് സംബന്ധിച്ച് ​ഗതാഗതവകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ യാത്ര പൂർണ്ണമായും സൗജന്യമാകും. പത്താം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാൻ സൗകര്യം ഏർ‌പ്പെടുത്തും. ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈഫന്റ്, കോളജ് കാന്റീനിൽ സൗജന്യഭക്ഷണം എന്നിവയും നൽകും. റേഷൻ…

Read More

പൊതുപരീക്ഷകൾ വെള്ളിയാഴ്ചകളിൽ ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ

തിരുവനന്തപുരം : പൊതുപരീക്ഷകൾ വെള്ളിയാഴ്ചകളിൽ നടത്തരുതെന്നാവശ്യവുമായി മുസ്ലിം സംഘടനകൾ രംഗത്ത്. ഇന്നലെ ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ചേർന്ന ന്യൂനപക്ഷസംഘടനകളുടെ യോഗത്തിലാണ് സംഘടനകൾ വിവിധ ആവശ്യവുമായി രംഗത്തെത്തിയത്. ന്യൂനപക്ഷക്കമ്മീഷൻ അംഗങ്ങൾ പുതുതായി സ്ഥാനമേറ്റതിനു പിന്നാലെയാണ് യോഗം വിളിച്ചത്. വെള്ളിയാഴ്ചകളിൽ പരീക്ഷകൾ സംഘടിപ്പിക്കുന്നത് പ്രത്യേക ആരാധനാകർമ്മത്തെ ബാധിക്കുന്നുണ്ടെന്നാണ് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് മുസ്ലിം സംഘടനകൾ മുന്നോട്ടു വയ്ക്കുന്നത്. ഒപ്പം മലബാറിലെ പ്ലസ് വൺ, പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള…

Read More

തമിഴ്നാട്ടിൽ പടക്ക ഗോഡൗണിൽ പൊട്ടിത്തെറി; നാല് പേർ മരിച്ചു

ചെന്നൈ: പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർ മരിച്ചു. തമിഴ്നാട്ടിലെ മയിലാടുതുറൈയിലാണ് സംഭവം നടന്നത്. മാണിക്യം, മാധവൻ, രാഘവൻ, നികേഷ് എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ നാല് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോഡൗണിന്റെ ഉടമയായ മോഹനനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. മയിലാടുതുറൈ ഡി.ആർ.ഒ മണിമേഖല, ആർ.ഡി.ഒ അർച്ചന, എസ്.പി ഹർഷ് സിങ് എന്നിവരും സംഭവസ്ഥലത്തെത്തി. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി…

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ ഷിയാസ് കരീം അറസ്റ്റിൽ

ചെന്നൈ: ലൈംഗിക പീഡനക്കേസിൽ നടനും മോഡലുമായ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ കസ്റ്റംസ് വിവരമറിയിച്ചു. ഇയാൾക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. ഷിയാസക്കു എതിരെയുള്ള പീഡന പരാതിയിൽ എറണാകുളം പൊലീസ് അന്വേഷണം നടത്തും. ചന്തേരയിലെ പൊലീസ് എറണാകുളം എറണാകുളത്ത് എത്തി അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കാസർഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി. കാസർഗോഡും എറണാകുളം എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ…

Read More

ചിന്നക്കനാൽ പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചു പിടിച്ചു; സിപിഐ അംഗം എൻ എം ശ്രീകുമാർ പ്രസിഡന്റ്

ഇടുക്കി:ചിന്നക്കനാൽ പഞ്ചായത്തിൽ ഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചു. ഇന്ന് നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് യുഡിഎഫിനെ പരാജയപ്പെടുത്തിയത്. സിപിഐ അംഗം എൻ എം ശ്രീകുമാറാണ് പ്രസിഡന്റ്. നേരത്തെ പ്രസിഡന്റ് സിനി ബേബിക്കെതിരെയാ അവിശ്വാസം പാസായതോടെയാണ് യുഡിഎഫ് ഭരണത്തിൽ നിന്ന് പുറത്തായത്. ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങൾ വീതവും ഒരു സ്വതന്ത്ര്യ അംഗവുമാണ് ഉണ്ടായിരുന്നത്.കക്ഷിനില: കോൺഗ്രസ് – 6, സിപിഐ – 4, സിപിഎം – 2, സ്വതന്ത്ര…

Read More

‘അതിഥി’യുടെ വിവരം വിരൽത്തുമ്പിൽ; ഡാറ്റാ ബാങ്ക്‌ തയ്യാറാക്കുന്നു

തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ വിവരങ്ങളെല്ലാം ഇനി പൊലീസിന്റെ വിരൽത്തുമ്പിൽ ആകും. ഇതിനായി വിപുലമായ ഡാറ്റാബാങ്ക് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കേരള പൊലീസ്‌. തൊഴിലാളികളുടെ ആധാറും ബയോമെട്രിക്‌ വിവരവുമെല്ലാം ഉൾപ്പെടുത്തിയാണ് ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗങ്ങളിൽ നിന്നാണ്‌ കേരളത്തിലേക്ക് ഏറ്റവുമധികം തൊഴിലാളികൾ എത്തുന്നത്‌. എത്ര പേർ തൊഴിലെടുക്കുന്നുവെന്നും കേരളത്തിൽ ജീവിക്കുന്നുവെന്നുമുള്ള പൂർണ്ണ വിവരം നിലവിൽ ലഭ്യമല്ല. ഇതരസംസ്ഥാന തൊഴിലാളികളുൾപ്പെട്ട കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയുള്ള സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രത്യേക ചോദ്യാവലി തയ്യാറാക്കി വിവരശേഖരണം നടത്താൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial