ലഹരി മാഫിയയുടെ പിടിയില് തലസ്ഥാനം; ശൃംഖലയില് സ്ത്രീകളും വിദ്യാര്ഥികളും
തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ലഹരി മാഫിയയുടെ സാന്നിധ്യം ശക്തമാകുന്നു. യുവാക്കളെയും സ്കൂള് വിദ്യാര്ഥികളെയും ലക്ഷ്യമിട്ട് വൻതോതില് ലഹരിവസ്തുക്കള് കടത്തുന്നത് സമീപകാലത്തായി വര്ധിക്കുന്നത് ആശങ്കയോടെയാണ് അധികൃതർ നോക്കിക്കാണുന്നത്.മറ്റ് സംസ്ഥാനങ്ങളില് നിന്ന് ജില്ലയിലേക്ക് കഞ്ചാവും മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും വൻതോതിൽ കടത്തുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ദിവസമാണ് ആന്ധ്രയില് നിന്നെത്തിച്ച 50 കിലോ കഞ്ചാവ് കോവളത്ത് എക്സൈസ് സംഘം പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിൽ ലഹരി വസ്തുക്കൾ നിത്യേന പിടികൂടുന്നുണ്ട്. ജില്ലയില് അതിര്ത്തി പ്രദേശം…

