അടുക്കളയില് തെന്നിവീണു; നടന് അഖില് മിശ്ര അന്തരിച്ചു
ഹൈദരാബാദ്: ബോളിവുഡ് നടൻ അഖിൽ മിശ്ര (67) അന്തരിച്ചു. ഹൈദരാബാദിൽ ഷൂട്ടിങ്ങിന് എത്തിയ നടനെ താമസ സ്ഥലത്തെ അടുക്കളയിൽ തെന്നി വീണ് തലയ്ക്ക് അടിയേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അടുക്കളയിൽ കസേരയിൽ കയറി എന്തോ ചെയ്യാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ അഖിൽ മിശ്രയുടെ തല ഇടിക്കുകയായിരുന്നു. തലയിൽ നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ കണ്ടെത്തിയ നടനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആമിർ ഖാൻ നായകനായ ‘ത്രീ ഇഡിയറ്റ്സ്’ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ…

