വെട്ടുകാട് പള്ളി തിരുന്നാള് നവംബര് 17 മുതല് 26 വരെ;വിപുലമായ ഒരുക്കങ്ങള് നടത്തും
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങള് നടത്താന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്കുട്ടി,ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു,ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില് എന്നിവരുടെ നേതൃത്വത്തില് ചേര്ന്ന അവലോകന യോഗത്തില് തീരുമാനം. നവംബര് 17 മുതല് 26 വരെ നടക്കുന്ന തിരുന്നാള് പൂര്ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക. വെട്ടുകാട് പള്ളിയോട് ചേര്ന്ന് വിനോദസഞ്ചാര വകുപ്പ് നിര്മ്മിച്ച ടൂറിസം അമിനിറ്റി സെന്റര് തിരുന്നാളിന് മുമ്പ്…

