സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി; ടി. കെ വിനോദ് കുമാർ വിജിലൻസ് ഡയറക്ടർ, കെ. പത്മകുമാർ ഫയർ ഫോഴ്സ് മേധാവി
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. ടോമിൻ ജെ തച്ചങ്കരി ഈ മാസം 31 നു വിരമിക്കുന്നതിനെ തുടർന്ന് ഇന്റലിജൻസ് എഡിജിപി ടി. കെ വിനോദ് കുമാറിന് ഡിജിപിയായി സ്ഥാനം കയറ്റി നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചു. മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപി യാകും.കെ. പത്മകുമാർ ഫയർഫോഴ്സ് മേധാവിയായും ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവിയായും നിയമിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമനെ ഉത്തരമേഖലാ ഐജിയായും എ.അക്ബറിനെ പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും…

