ഫോട്ടോ എടുക്കുന്നതിനിടയിൽ നവദമ്പതികളടക്കം മൂന്നുപേർ പുഴയിൽ വീണു, ഒരാളുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : ബന്ധു വീട്ടിൽ വിരുന്നിനെത്തിയ നവദമ്പതികളടക്കംമൂന്നുപേർ പുഴയിൽ വീണു.ബന്ധുവായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നവദമ്പതികളെകാണാതായി. പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ പുത്തൻ വീട്ടിൽ സൈനുലാബുദ്ദീൻഹസീന ദമ്പതികളുടെ മകൻ അന്സല് (23) ആണ് മരിച്ചത്. കടയ്ക്കൽ സംബ്രമംസ്വദേശി സിദ്ദിക്ക്, ഭാര്യ ആയൂർ കാരാളിക്കോണം സ്വദേശി നൗഫി എന്നിവരെയാണ്കാണാതായത്. ഇവർക്ക് വേണ്ടി രാത്രിവൈകിയും തെരച്ചിൽ നടത്തുകയാണ്.ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. പുഴ കാണാൻ പോയവർ തിരികെ വരാത്തതിനെതുടർന്നുന്നുള്ള അന്വേഷണത്തിലാണ് അപകടം പുറത്തറിയുന്നത്. ഈ മാസം 16 ന്ആയിരുന്നു സിദ്ദിക്കിന്റെയും…

