വിവാഹാഭ്യർഥന നിരസിച്ചു; ഡൽഹിയിൽ വിദ്യാർഥിനിയെ തലയ്ക്കടിച്ചു കൊന്നു
ന്യൂഡൽഹി : വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നു ഡൽഹിയിൽ കോളജ് വിദ്യാർഥിനിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഡൽഹി കമല നെഹ്റു കോളജിലെ വിദ്യാർഥിനി നർഗീസ് (25) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ നർഗീസിന്റെ അകന്ന ബന്ധുവായ ഇർഫാനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗർ അരബിന്ദോ കോളജിനു സമീപം വിജയ് മണ്ഡൽ പാർക്കിലാണു തലയിൽ നിന്നു ചോര വാർന്നൊലിക്കുന്ന നിലയിൽ നർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിക്കാൻ ഉപയോഗിച്ച ഇരുമ്പുദണ്ഡും സമീപത്തുണ്ടായിരുന്നു. നർഗീസിനെ വിവാഹം കഴിക്കണമെന്ന് ഇർഫാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ,…

