Headlines

kerala14.in

അല്‍പ്പമൊക്കെ വീശാം, അധികമാകാതെ നോക്കണമന്ന് മാത്രം; പൊതു സ്ഥലത്ത് മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കരുതെന്ന് സിപിഐ പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നല്‍കുന്നതടക്കം നിർദേശങ്ങളുമായി സിപിഐ സംസ്ഥാന നേതൃത്വം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് 33 വര്‍ഷത്തിനൊടുവില്‍ മദ്യപാനം സംബന്ധിച്ച നിലപാട് തിരുത്തുന്നത്. പ്രവർത്തകർക്ക് മദ്യപിക്കാം, എന്നാല്‍ അമിതമാവരുതെന്നാണ് നിർദേശം. എന്നാല്‍, നേതാക്കളും പ്രവര്‍ത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കണമെന്നും, പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച്‌ പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കും വിധം പ്രവർ‌ത്തിക്കരുതെന്നും നിർദേശമുണ്ട്. എന്നാല്‍ പുതിയ തീരുമാനങ്ങള്‍ ഒന്നും പെരുമാറ്റ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഐ നേതാക്കള്‍ പ്രതികരിച്ചു. പെരുമാറ്റ ചട്ടത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെന്ന്…

Read More

താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍  നിയമവ്യവസ്ഥയിലും; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹണി റോസ് ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചു. ഹണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ…

Read More

പതിമൂന്ന്കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും

കണ്ണൂർ: പതിമൂന്ന്കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ രാജേഷ് ആണ് ശിക്ഷ വിധിച്ചത്. കണ്ണൂരിലെ കുറുമാത്തൂരിലാണ് പെൺകുട്ടി പിതാവിന്റെ പീ‍ഡനത്തിനിരയായത്. 2019 മുതൽ കുട്ടി പീഡനത്തിന് ഇരയായി വരുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ആദ്യഘട്ടത്തിൽ ഒരു ബന്ധുവിന്റെ പേരാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ കൗൺസിലിംഗിനിടെ അച്ഛനാണ് പീഡിപ്പിച്ചതെന്ന് കുട്ടി…

Read More

പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച് കൊന്ന സംഭവം;ജാമ്യത്തിലിറങ്ങിയ മകൻ തൂങ്ങിമരിച്ചു

കാസർകോട്: ഗൾഫിൽ നിന്നും നാട്ടിലെത്തിയ മകൻ പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച് കൊന്ന സംഭവം,ജാമ്യത്തിലിറങ്ങിയ മകൻ തൂങ്ങിമരിച്ചു. കാസര്‍കോട് പള്ളിക്കര സ്വദേശിയായ പ്രമോദാണ് കിണറിലെ കപ്പിക്കയറിൽ തൂങ്ങി മരിച്ചത്. പിതാവ് അപ്പകുഞ്ഞിയെ കൊന്ന് ജയിലിലായ ഇയാള്‍ മാസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. തുടർന്ന് മുൻ ഭാര്യയുടെ വീട്ടിലെത്തിയാണ് ജീവനൊടുക്കിയത്. ഉദുമ നാലാംവാതുക്കലിലുള്ള മുന്‍ ഭാര്യാ വീട്ടിലെ കിണറിലെ കപ്പിക്കയറിലാണ് പ്രമോദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2024ലാണ് കേസിന്നാസ്പദമായ സംഭവം. ഏപ്രീല്‍ ഒന്നിന് പള്ളിക്കര സെന്‍റ് മേരീസ് സ്കൂളിന്…

Read More

ഹീറ്ററില്‍ നിന്ന് തീപടര്‍ന്ന് വീടിന് തീ പിടിച്ചു; 4 പേർക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ പുലർച്ചെ ഹീറ്ററില്‍ നിന്ന് തീപടര്‍ന്ന് വീടിന് തീ പിടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിൽ പത്തംഗ കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. സൗദിയിലെ ഹാഫിര്‍ അല്‍ ബത്തിനിലാണ് ദാരുണമായ സംഭവം നടന്നത്. മൂന്ന് പെണ്‍കുട്ടികളും ഒരു കുഞ്ഞുമാണ് മരിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റു. യെമന്‍ സ്വദേശികളാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 4.30നാണ് ദാരുണാപകടം ഉണ്ടായത്. പത്തംഗ കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ്…

Read More

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും നാളെ  അവധി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധി നൽകിയത്. എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. നേരത്തെ വേദികള്‍ക്കും താമസ സൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. മറ്റു സ്‌കൂളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാന…

Read More

പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് ഇനി ജോസഫ് ഗ്രൂപ്പിൻ്റെ നേതൃനിരയിലേയ്ക്ക്.

കൊച്ചി: പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് ഇനി ജോസഫ് ഗ്രൂപ്പിൻ്റെ നേതൃനിരയിലേയ്ക്ക്. ഇന്ന് നടന്ന ഉന്നതാധികാര സമിതിയിൽ പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായി അപുവിനെ നിയമിച്ചു. കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ് ഉൾപ്പെടെ ആറ് പേരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു. എൻസിപി വിട്ട് കേരളാ കോൺഗ്രസിൽ എത്തിയ റജി ചെറിയാനും വൈസ് ചെയർമാൻ പദവി നൽകിയിട്ടുണ്ട്. പുതിയ ചുമതലയിൽ അഭിമാനമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അപു ജോൺ ജോസഫ് പറഞ്ഞു. മക്കൾ…

Read More

മാലിന്യം ഇടുന്ന സ്ഥലത്തു നിന്നും ക്ഷേത്രവി ശിഷ്ടങ്ങൾകണ്ടെത്തി

ബിഹാറിൽ ചന്തയില്‍ പച്ചക്കറി വേസ്റ്റ് ഇടുന്ന സ്ഥലത്ത് നിന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്തരുടെ പ്രവാഹം. പാറ്റ്‌നയിലെ അമ്പത്തിനാലാം വാര്‍ഡില്‍ പച്ചക്കറി മാലിന്യം മാറ്റി 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു പുരാതന ശിവലിംഗവും ഒരുപോലെയുള്ള രണ്ടു കാല്‍പ്പാദങ്ങളും ആണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് ആദ്യം വന്നവര്‍ അവശിഷ്ടങ്ങളും മാലിന്യങ്ങളുമെല്ലാം നീക്കി വൃത്തിയാക്കിയതോടെ ഇവിടം ഇപ്പോള്‍ ഒരു ആത്മീയകേന്ദ്രമായി മാറിയിട്ടുണ്ട്. ഭക്തര്‍ ഇവിടേയ്ക്ക് പുഷ്പങ്ങളും പൂജാവസ്തുക്കളുമായി…

Read More

മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനത്തിലേക്ക് ഒരുങ്ങി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

കൊല്ലം : സംസ്ഥാനത്ത് നിന്ന് ടാങ്കർ ലോറികളിലും കണ്ടെയ്നറുകളിലും ഉൾപ്പടെ മാലിന്യം കൊണ്ടു പോയി തള്ളുന്നത് നിരീക്ഷിക്കാൻ ഒരുങ്ങി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിലവിൽ എറണാകുളം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ ജിപിഎസ് സംവിധാനത്തിലേക്ക് പൂർണമായും മാറണമെന്ന് ബോർഡ് അറിയിച്ചു. അല്ലാത്ത തരം വാഹനങ്ങൾക്ക് അനുമതി നൽകില്ലെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷ എസ്. ശ്രീകല അറിയിച്ചു. എറണാകുളം ജില്ലയിൽ നടപ്പാക്കിയ പദ്ധതി ഈ മാസം തന്നെ മറ്റിടങ്ങളിലേക്കും…

Read More

ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ബ്ലെസി ചിത്രം ആട് ജീവിതം

97-ാംമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ബ്ലെസി ചിത്രം ആട് ജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലസ്ലി പറഞ്ഞു. ഇനിയാണ് വോട്ടെടുപ്പിലേക്കുള്‍പ്പടെ വരുന്നത് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial