സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്നും പി കെ ദിവാകരനെ ഒഴിവാക്കി; നേതൃത്വത്തിനെതിരെ പ്രകടനം നടത്തി പ്രവർത്തകർ
കോഴിക്കോട്: സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്നും പി കെ ദിവാകരനെ പുറത്താക്കി. തുടർന്ന് ജില്ലാ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മണിയൂർ തുറശ്ശേരി മുക്കിലാണ് പ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം അവസാനിച്ച ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോഴാണ് പി കെ ദിവാകരനും കോഴിക്കോട് ടൗണ്‍ ഏരിയയില്‍ നിന്നുള്ള പി പ്രേംകുമാര്‍ എന്നിവര്‍ കമ്മിറ്റിയില്‍ നിന്ന് പുറത്തായത്. വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയതില്‍ അന്ന് തൊട്ടെ പാര്‍ട്ടി അണികളില്‍ പ്രതിഷേധം…

