എ ബി സി പദ്ധതികൊണ്ട് പ്രയോജനം ഇല്ല,തെരുവ് നായകളുടെ വിഹാര കേന്ദ്രങ്ങൾ ആയി നാടും നഗരവും
ഒറ്റപ്പാലം: നാടും നഗരവും തെരുവ് നായകളുടെ വിഹാര കേന്ദ്രങ്ങളായി മാറുകയാണ്. നായകളുടെ വംശവർധനവ് നിയന്ത്രിക്കാൻ സർക്കാർ നടപ്പാക്കിയ എ.ബി.സി( ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി കൊണ്ട് കാര്യമായ പ്രയോജനമൊന്നും ഇതുവരെ നേടാനായിട്ടില്ല. 36 വാർഡുകളുള്ള ഒറ്റപ്പാലം നഗരസഭയിൽ ഡിസംബറിൽ വന്ധ്യംകരണത്തിന് വിധേയമാക്കിയത് 19 തെരുവുനായ്ക്കളെ മാത്രണ്. ഒരു വാർഡിലെ മുഴുവൻ തെരുവുനായകളുടെ കണക്കെടുത്താൽ തന്നെ ഇതിന്‍റെ പല മടങ്ങ് വരും. മറ്റു തദ്ദേശ സ്ഥാപനങ്ങളെടുത്താലും സ്ഥിതി സമാനമാണ്. ചെർപ്പുളശ്ശേരിയിൽ 36 ഉം അമ്പലപ്പാറയിൽ 26 ഉം ചളവറയിൽ…

