Headlines

kerala14.in

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള ജില്ല മലപ്പുറമാണ്. കുറവ് വോട്ടർമാരുള്ള ജില്ല വയനാടുമാണ്. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരാണുള്ളത്. അതിൽ 1,43,69,092 സ്ത്രീ വോട്ടർമാരും 1,34,41,490 പുരുഷ വോട്ടർമാരുമാണ്. ഇതിൽ 63,564 പുതിയ വോട്ടർമാരുണ്ട്. 89,907 വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232…

Read More

സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിൻ്റെ പരാതി;27 പേർക്കെതിരെ  കേസ്

കൊച്ചി: സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 27 പേർക്കെതിരെയാണ് നിലവിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹണി റോസ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനുതാഴെ അധിക്ഷേപ കമന്റുകളിട്ടവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം താരം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഈ പോസ്റ്റിന് പിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹണി റോസ്…

Read More

ഇന്ത്യയിൽ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു; കുട്ടിക്ക് വിദേശ യാത്രാപശ്ചാത്തലമില്ല

ബെംഗളൂരു: ഇന്ത്യയില്‍ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല. രോഗം എവിടെ നിന്നാണ് വന്നതെന്നതില്‍ വ്യക്തതയില്ല. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്. ചൈനീസ് വേരിയന്റ് ആണോ എന്നതില്‍ സ്ഥിരീകരണം ഇല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ശക്തമായ പനിയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ…

Read More

ഇടുക്കി പുല്ലുപാറയിലെ അപകടം; നാലു പേർ മരിച്ചു, 

ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത്, ബിന്ദു എന്നിവരാണ് മരിച്ചത്. ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം. മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി നടത്തിയ വിനോദ യാത്രയ്ക്ക് പോയവരാണ് അപകടത്തിൽ പെട്ടത്. തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയി മടങ്ങി വരുന്ന വഴിയാണ് അപകടം. പുല്ലുപാറയ്ക്ക് സമീപം ബസ് റോഡിൽ നിന്ന് 30 അടിയോളം…

Read More

തിരുവനന്തപുരത്ത് ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. വെട്ടുറോഡ് കരിയിൽ വൃന്ദാവൻ വീട്ടിൽ ഡോ. സോണിയ(39) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. സോണിയ. വിളിച്ചിട്ടും യുവതി മുറി തുറക്കാത്തതിനാൽ സോണിയയുടെ മാതാപിതാക്കൾ കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേതുടർന്ന് പോലീസെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്‌നിശമനസേനയെ വിവരമറിയിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്‌നിശമനസേനയാണ് വാതിൽ തുറന്ന് അകത്തു കയറിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…

Read More

പി വി അൻവർ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ

മലപ്പുറം: പി വി അൻവർ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തവനൂർ സബ് ജയിലിലാണ് നിലവിൽ എംഎൽഎയെ പാർപ്പിച്ചിരിക്കുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയ ശേഷമാണ് അൻവറിനെ തവനൂർ ജയിലിലേക്ക് എത്തിച്ചത്. പി വി അൻവർ ഇന്ന് ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചന. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിലാണ് ഇന്നലെ രാത്രിയിൽ അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം…

Read More

നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പി വി അൻവർ എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പി വി അൻവർ എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തു. അൻവറിനെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘം മലപ്പുറം എടവണ്ണ ഒതായിയിലെ വീടിന് മുന്നിൽ വൻ സന്നാഹത്തോടെ എത്തിയിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹമാണ് വീടിന് മുന്നിൽ എത്തിയത്. സംഭവത്തിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിവി അൻവർ ഉൾപ്പടെ 11 ഓളം പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്….

Read More


പിവി അൻവറിനെതിരെ കേസ്; അറസ്റ്റിന് സാധ്യത, വീടിന് മുന്നിൽ വൻ പൊലീസ് സന്നാഹം

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. നിലമ്പൂർ പൊലീസാണ് കേസെടുത്തത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്. നിലമ്പൂരിലെ ഒതായിയിലുള്ള അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്. കാട്ടാന അക്രമണത്തിൽ യുവാവ് മരിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലെത്തിയ അൻവറിന്റെ പാർട്ടി പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തിരുന്നു. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ…

Read More

ബോബി ചെമ്മണ്ണൂരിനെതിരെ ഹണിറോസ്, പണത്തിൻ്റെ ധാർഷ്ട്യത്തിൽ അപമാനിക്കുന്നു

കൊച്ചി: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ നടത്തി തന്നെ അപമാനിക്കുന്നവെന്ന് തുറന്നടിച്ച് നടി ഹണി റോസ്. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലാണ് നടി ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചത്. ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗങ്ങൾ കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ…

Read More

‘സാമ്പത്തികമായി പിന്നാക്കമുള്ള കുട്ടികൾ കലോത്സവ വേദികളിൽ‍ വിവേചനം അനുഭവിക്കരുത്’; അനാവശ്യ ധാരാളിത്തം വേണ്ടന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കലോത്സവവേദികളിൽ കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർ ഒരുതരത്തിലും വിവേചനം അനുഭവിക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ 10 ലക്ഷത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ആറുമാസത്തോളം നീളുന്ന പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ഓരോ മത്സരത്തിന്റെയും പിന്നിലുള്ളത്. ഓരോ സ്‌കൂളും മത്സരബുദ്ധിയോടെയാണ് വിദ്യാര്‍ത്ഥികളെ ഇതിനായി തയ്യാറെടുപ്പിക്കുന്നത്. അത്തരം ഘട്ടങ്ങളില്‍ ചില കുട്ടികള്‍ക്കെങ്കിലും അത് സാമ്പത്തിക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial