കാണാതായ അഞ്ചുവയസുകാരന്റെ മൃതദേഹം അയല്‍വീട്ടിലെ ടെറസിന് മുകളില്‍; മരണത്തിൽ ദുരൂഹത
തമിഴ്‌നാട് തൂത്തുക്കുടിയില്‍ കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവില്‍പ്പെട്ടി സ്വദേശി കറുപ്പുസ്വാമിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്. സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ഇത് മരണത്തിൽ ദുരൂഹത ഉയർത്തുന്നുണ്ട്. അസുഖം കാരണം പത്തു ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. വീടിന്റെ പരിസരത്തു നിന്നും മറ്റെവിടേക്കും പോയിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഇന്നലെ വൈകീട്ട് ഇവർ ജോലി കഴിഞ്ഞു മടങ്ങി വന്നപ്പോഴാണ് മകനെ കാണാതായ വിവരം അറിയുന്നത്. ഉടന്‍ തന്നെ ബന്ധുക്കളും…

