കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

ആലപ്പുഴ: കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ നിറസാന്നിധ്യമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെവെയാണ് മരണം. സീരിയലുകൾ മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ സിനിമകളിലും നല്ല കഥാപാത്രങ്ങൾ രാജേന്ദ്രൻ അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും…

Read More

അച്ചാറിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ മൂന്നുപേർ പിടിയിൽ

കണ്ണൂർ: അച്ചാറിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ മൂന്നുപേർ പിടിയിൽ. ചക്കരക്കല്ലിൽ ഇന്നലെയായിരുന്നു സംഭവം. ചക്കരക്കല്ല് സ്വദേശികളായ ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവരാണ് പിടിയിലായത്. ഒരു സുഹൃത്തിനെ കബളിപ്പിച്ച് മറ്റൊരു സുഹൃത്തിന് ലഹരി എത്തിച്ചുനൽകാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയിലായത്. ബുധനാഴ്ച ഗൾഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലേക്ക് ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവർ രണ്ട് പാത്രങ്ങളിൽ അച്ചാർ കൊണ്ടുവന്നു. കുപ്പിയുടെ അടപ്പ് നേരാംവണ്ണം അടയ്ക്കാത്തതിൽ സംശയം തോന്നിയ വീട്ടുകാർ തുറന്നുനോക്കി അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. ഇതോടെ പ്ലാസ്റ്റിക് കവറിലും…

Read More

അച്ചാറിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ മൂന്നുപേർ പിടിയിൽ

കണ്ണൂർ: അച്ചാറിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ മൂന്നുപേർ പിടിയിൽ. ചക്കരക്കല്ലിൽ ഇന്നലെയായിരുന്നു സംഭവം. ചക്കരക്കല്ല് സ്വദേശികളായ ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവരാണ് പിടിയിലായത്. ഒരു സുഹൃത്തിനെ കബളിപ്പിച്ച് മറ്റൊരു സുഹൃത്തിന് ലഹരി എത്തിച്ചുനൽകാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയിലായത്. ബുധനാഴ്ച ഗൾഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലേക്ക് ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവർ രണ്ട് പാത്രങ്ങളിൽ അച്ചാർ കൊണ്ടുവന്നു. കുപ്പിയുടെ അടപ്പ് നേരാംവണ്ണം അടയ്ക്കാത്തതിൽ സംശയം തോന്നിയ വീട്ടുകാർ തുറന്നുനോക്കി അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. ഇതോടെ പ്ലാസ്റ്റിക് കവറിലും…

Read More

അലൻ ഷുഹൈബിനെ ജീവിക്കാൻ അനുവദിക്കണം; പോലീസ് അവനെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് നടി സജിത മഠത്തിൽ

കോഴിക്കോട്: അവനെ ജീവിക്കാൻ അനുവദിക്കണം. വീണ്ടും ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് നടി സജിത മഠത്തിൽ. യുഎപിഎ കേസിൽ ജാമ്യം ലഭിച്ചിട്ടും പൊലീസ് വേട്ടയാടുന്നുവെന്ന അലൻ ഷുഹൈബിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് അലന്റെ ബന്ധു കൂടിയായ സജിത മഠത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ”കേരളത്തിലെ പൊലീസിനോടാണ്! അവനെ ജീവിക്കാൻ അനുവദിക്കണം. വീണ്ടും ആത്മഹത്യയിലേക്ക് തള്ളിവിടരുത്. ഞങ്ങൾക്ക് അവനെ വേണം. കാലുപിടിച്ചുള്ള അപേക്ഷയായി ഇതിനെ എടുക്കണം”- സജിത ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. യുഎപിഎ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയിട്ടും കേരള പൊലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു അലൻ…

Read More

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി. വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടിയാണ് റാലി നടത്തുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് റാലി ആരംഭിച്ചത്. രാജ്ഭവന് മുന്നിലെ പൊതുയോഗത്തിൽ ബിഷപ്പുമാർ പങ്കെടുക്കും. വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ളവരാണ് റാലിയിൽ പങ്കെടുക്കുന്നത്. മതമേലധ്യക്ഷന്മാർ റാലിക്ക് നേതൃത്വം നൽകും. ഈ വിഷയത്തിലെ നിലപാട് നോക്കി മാത്രമേ ഇനി ചായയും കുടിയും കേക്ക് മുറിയും…

Read More

അമ്മയും രണ്ടു കുട്ടികളും കിണറ്റില്‍ ചാടി

കണ്ണൂര്‍: പരിയാരത്ത് അമ്മയും രണ്ടു കുട്ടികളും കിണറ്റില്‍ ചാടി. മൂന്നു പേരെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരികുകയാണ്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് പൊലീസില്‍ ഇവർ പരാതി നല്‍കിയിരുന്നു. പിന്നീട് പ്രശ്നം ഒത്തുതീര്‍പ്പാക്കി യുവതി ഭര്‍തൃവീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Read More

മരിച്ചുപോയ അച്ഛന്റെ സ്വത്തിനെച്ചൊല്ലി തമ്മിൽ തല്ലി മക്കൾ, സംഭവം കോടതിയിലെത്തിയപ്പോൾ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; പൊട്ടിക്കരഞ്ഞ് മകൻ

മരണപ്പെട്ട പിതാവിന്റെ സ്വത്തിന്റെ പേരിൽ തമ്മിൽ തല്ലി മക്കൾ. വഴക്ക് കേസിലേക്കും കോടതിയിലേക്കും നീങ്ങിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളും. സംഭവം നടന്നത് ചൈനയിലെ ടിയാൻജിൻ നഗരത്തിലായിരുന്നു. മരണപ്പെട്ട അച്ഛന് 3.6 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു. ഇതേചൊല്ലിയാണ് മകളും മകനും തമ്മിൽ തർക്കവും വഴക്കുമുണ്ടായത്. എന്നാൽ, അവസാനം കേസിന് പോയപ്പോൾ പുറത്ത് വന്നത് മകനെ തകർത്ത് കളയാൻ പാകത്തിനുള്ള ഒരു വലിയ രഹസ്യമായിരുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 2025 മാർച്ചിലാണ് സൺ എന്ന കുടുംബനാഥൻ…

Read More

ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

തിരുവനന്തപുരം: ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ. ശ്രീകാര്യം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വനിത ഹോസ്റ്റലില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ പഴുതാരയെയും കണ്ടെത്തിയിരുന്നു. ഇതൊരു സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. ഭക്ഷണത്തിന് തീരെ വൃത്തിയില്ല, അതേപോലെ തീര്‍ത്തും വൃത്തിഹീനമായ അവസ്ഥയിലാണ് ഹോസ്റ്റല്‍ മെസ്സുള്ളത്. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വനിത ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പാലിനെതിരെ പ്രതിഷേധിച്ചത്. ഹോസ്റ്റല്‍ സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ 10…

Read More

കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം;പെൻഷൻ വിതരണത്തിനായി 71.21 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം. പെൻഷൻ വിതരണത്തിനായി 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപയും അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി അറിയിച്ചു. ഈ സർക്കാരിന്റെ കാലത്ത്‌ 6614.21 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി നൽകിയത്. കഴിഞ്ഞ സാമ്പത്തിക…

Read More

സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരാള്‍ കൂടി മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരാള്‍ കൂടി മരിച്ചു. ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ്. മതമ്പയില്‍ വച്ചാണ് കാട്ടാന പുരുഷോത്തമനെ ആക്രമിച്ചത്. ടാപ്പിങ് തൊഴിലില്‍ ഏര്‍പ്പെടുന്നതിനിടെ എസ്റ്റേറ്റില്‍ വച്ചാണ് കാട്ടാന പുരുഷോത്തമനെ ആക്രമിച്ചത്. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാലങ്ങളായി ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യമുണ്ട്. കൊമ്പന്‍പാറയില്‍ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത് ഈ സ്ഥലത്തിന് സമീപത്തുള്ള പ്രദേശത്ത് വച്ചാണ്. സംഭവത്തിന് ശേഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial