
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സംസ്കാര ചടങ്ങുകൾ നാളെ; ഏഴു ദിവസത്തെ ദുഖാചരണം
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടത്തും. വിദേശത്തുള്ള മകള്‍ എത്തിയ ശേഷം ശനിയാഴ്ച്ച സംസ്കാര ചടങ്ങുകൾ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മൻമോഹൻ സിങ്ങിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൻമോഹൻ സിങ്ങിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്നു രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് ശേഷമാകും സംസ്കാര ചടങ്ങുകൾ. മൻമോഹൻ സിങ്ങിന്റെ മരണവിവരം അറിഞ്ഞതോടെ ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം…