നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

കന്നഡ, തമിഴ് ടെലിവിഷൻ നടി നന്ദിനി സി.എം ബെംഗളൂരുവിലെ തന്റെ വസതിയിൽ ആത്മഹത്യ ചെയ്തത് ടെലിവിഷൻ മേഖലയെ ഞെട്ടിച്ചു. വിവാഹത്തിന് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മാനസികമായി അതിന് തയ്യാറല്ലെന്നും മാതാപിതാക്കൾക്ക് അയച്ച മരണക്കുറിപ്പിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്. മറ്റ് പ്രശ്‌നങ്ങൾ കാരണം താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും പരാമർശിക്കുന്നുണ്ട്. നന്ദിനിയുടെ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല, അന്വേഷണം പുരോഗമിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് പോലീസ് പറഞ്ഞു. വിയോഗവാർത്തയെ തുടർന്ന് തമിഴ്…

Read More

ആദിവാസി വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ഏഴാംക്ലസുകാരനെ പ്ലസ്ടു വിദ്യാർത്ഥി മർദ്ദിച്ചത് ചെരിപ്പ് മാറി ഇട്ടതിന്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനമേറ്റു. സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ ആദിവാസി വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. അബദ്ധത്തിൽ ചെരുപ്പ് മാറി ധരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സ്കൂളിലെ തന്നെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി

Read More

കുട്ടികൾക്കൊപ്പം പുഴയിൽ കളിക്കുന്നതിനിടെ ആറുവയസ്സുകാരി മുങ്ങിമരിച്ചു.

കൂരാച്ചുണ്ട് (കോഴിക്കോട്): കുട്ടികൾക്കൊപ്പം പുഴയിൽ കളിക്കുന്നതിനിടെ ആറുവയസ്സുകാരി മുങ്ങിമരിച്ചു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ വിനോദസഞ്ചാര സംഘത്തിലെ കുട്ടിയാണ് മരിച്ചത്. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസിൽ കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ 6 വയസ്സുകാരി അബ്റാറ ആണ് മരിച്ചത്. ഫറോക്ക് ചന്ത എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കരിയാത്തുംപാറ ബീച്ച് മേഖലയിലാണ് ട്രാവലറിൽ സംഘം എത്തിയത്. കുട്ടിയുടെ ഉമ്മ ഉൾപ്പെടെ പുഴയുടെ കരയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. അബ്റാറ മറ്റു കുട്ടികൾക്കൊപ്പം പുഴയിലെ…

Read More

ലിവ് ഇൻ പങ്കാളിയെ ലൈംഗികമായി പീ‍ഡിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്തു. യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ലിവ് ഇൻ പങ്കാളിയെ ലൈംഗികമായി പീ‍ഡിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്തു. യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ ബാഗൽഗുണ്ടെയിലാണ് സംഭവം. 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവുമാണ് ഇയാൾ തട്ടിയെടുത്തത്. ബെംഗളൂരു സ്വദേശി 29 കാരനായ ശുഭം ശുക്ല ആണ് പിടിയിലായത്. യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെയും ഇയാൾ പീഡിപ്പിച്ചിരുന്നു. തുടർന്ന് യുവാവിനെതിരെ പോക്സോ കേസും റജിസ്റ്റർ ചെയ്തു. ശുഭം ശുക്ല ആദ്യം യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുമായാണ് ബന്ധം സ്ഥാപിച്ചത്. തുടർന്ന് വിശ്വാസം നേടിയ ശേഷം പെൺകുട്ടിയുടെ കുടുംബവുമായി…

Read More

ഫണ്ട് തീർന്നു; ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ഇനി സബ്സിഡിയില്ല

മുംബൈ: ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങാൻ ആലോചിക്കുന്നവർ ഇനി അധികം പണം മുടക്കേണ്ടി വരും. കാരണം ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്സിഡി നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര ഘന വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ച് ഓട്ടോമൊബൈൽ നിർമാതാക്കളുടെ സൊസൈറ്റിക്ക് (സിയാം) കത്ത് നൽകിയത്. 10,900 കോടി രൂപയുടെ പി.എം ഇ-ഡ്രൈവ് സ്കീം പ്രകാരം നൽകിയിരുന്ന സബ്സിഡി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അവസാനിക്കുകയായിരുന്നു. അടുത്ത വർഷം മാർച്ച് വരെയായിരുന്നു സബ്സിഡിയുടെ കാലാവധി. എന്നാൽ പ്രതീക്ഷച്ചതിനേക്കാൾ കൂടുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ…

Read More

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറുമ്പോള്‍ വീണത് കരുതിക്കൂട്ടിയല്ല; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി:  പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് രണ്ട് കാല്‍ നഷ്ടപ്പെട്ട യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. എട്ടു ലക്ഷം രൂപയാണ് റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ്ടായ അപകടം കരുതിക്കൂട്ടിയുണ്ടായതാണെന്ന് പറയാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എസ് മനു വ്യക്തമാക്കി. കരുതിക്കൂട്ടിയുണ്ടാക്കിയ അപകടമെന്ന് പറഞ്ഞുകൊണ്ടാണ് എറണാകുളം റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നിഷേധിച്ചത്. തുടര്‍ന്ന് ഈ ഉത്തരവിനെതിരെ യാത്രക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് കെ. ഭട്ടതിരി അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു. സുപ്രീംകോടതി…

Read More

ബിഎസ്എന്‍എല്‍ 3 ജി സേവനം അവസാനിപ്പിക്കുന്നു, 7 കോടിപ്പേര്‍ക്ക് പുതിയ സിം

ന്യൂഡല്‍ഹി: രാജ്യത്ത് 3 ജി സേവനം അവസാനിപ്പിക്കാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി സേവനങ്ങള്‍ നിര്‍ത്തും. ഉപയോക്താക്കള്‍ക്ക് 4ജിക്കൊപ്പം 3ജി സേവനം ലഭിക്കില്ല. നിലവില്‍ രാജ്യത്ത് 97,841 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കാനാണ് നീക്കം. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുപ്രകാരം ബിഎസ്എന്‍എലിന് രാജ്യത്താകെ 58,919 എണ്ണം 3ജി ടവറുകളാണുള്ളത്. 5,863 പട്ടണങ്ങളില്‍ 3ജി സേവനങ്ങള്‍ എത്തുന്നു. നിലവില്‍ 3ജി സേവനത്തിന് കമ്പനിയുമായി സഹകരിക്കുന്ന നോക്കിയ, ചൈനീസ് കമ്പനി…

Read More

മലപ്പുറത്ത് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം

മലപ്പുറം : മലപ്പുറത്ത് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം.സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കുത്തികൊല്ലാനാണ് ശ്രമിച്ചത്. അക്രമത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശി അശ്വിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേർന്നുള്ള പെൻഷൻ ഭവൻ റോഡിലാണ് ആക്രണണമുണ്ടായത്. സ്കൂ‌ട്ടറിൽ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിൻ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തിൽ കുത്താൻ…

Read More

എസ്‌ഐആര്‍; ഹിയറിങ്ങിന് സമയത്ത് ഹാജരായില്ലെങ്കില്‍ പണി പാളും;കാരണം അറിയിച്ചില്ലെങ്കില്‍ അന്തിമപട്ടികയില്‍ പേരുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

എസ്‌ഐആര്‍ ഹിയറിങിന് ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇആര്‍ഒയെ അറിയിച്ചാല്‍ മാത്രമേ രണ്ടാമത് അവസരം നല്‍കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാരണം അറിയിച്ചില്ലെങ്കില്‍ അന്തിമ പട്ടികയില്‍ പേരുണ്ടാകില്ല. രണ്ടാം തവണയും ഹാജരായില്ലെങ്കില്‍ പിന്നീടൊരു അവസരം ലഭിക്കുകയുമില്ല. ബിഎല്‍ഒമാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശക്കുറിപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുള്ളത്. ഹിയറിങിന് ഹാജരാകുന്നതിനായി ഏഴ് ദിവസങ്ങള്‍ക്ക് മുന്നേ നോട്ടീസ് നല്‍കും. നിശ്ചയിച്ചിരിക്കുന്ന ദിവസം തന്നെ ഹാജരാകണമെന്ന കര്‍ശനനിര്‍ദേശമാണ് ബിഎല്‍ഒമാര്‍രെ അറിയിച്ചിരിക്കുന്നത്. കമ്മീഷന്‍ നിശ്ചയിക്കുന്ന ദിവസം ഹാജരാകാന്‍ സാധിച്ചില്ലെങ്കില്‍ രേഖമൂലം കൃത്യമായി കാരണം ബോധ്യപ്പെടുത്തണം. അങ്ങനെ കാരണം…

Read More

ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു ഇയാൾ. വിജയകുമാർ എസ്ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്നാണ് വിജയകുമാർ പറയുന്നത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണെന്നും സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിജയകുമാർ പറയുന്നു. കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ വിജയകുമാർ പിൻവലിക്കുകയും ചെയ്തു. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial