Headlines

എൽപി സ്കൂൾ അധ്യാപക നിയമന പ്രതിസന്ധി; ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എൽപി സ്കൂൾ അധ്യാപക നിയമന പ്രതിസന്ധിയിൽ ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമുള്ള ചർച്ച നാളെ നടക്കും. പൊതുവിദ്യാഭ്യാസ ഡയരക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ചർച്ചയിൽ വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ, സീനിയൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും ഉണ്ടാകും.  എൽപി സ്കൂൾ നിയമനം ഇഴുയുന്നുവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപടൽ. ഉദ്യോഗാര്‍ത്ഥികളുടെ പരാതി പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍എസ്‌കെ ഉമേഷ് പറഞ്ഞിരുന്നു. നിയമനത്തിനായി എല്ലാ സാധ്യതകളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു….

Read More

വനിതാ കണ്ടക്ടറുടെ സത്യസന്ധത; താലിമാല തിരികെ കിട്ടി

ചാത്തന്നൂർ: കെഎസ്ആർടി സി ബസിൽ നഷ്ടപെട്ട പഞ്ചായത്ത് ജീവനക്കാരിയുടെ താലിമാല വനിതാ കണ്ടക്ടറുടെ സത്യസന്ധത മൂലം തിരികെ ലഭിച്ചു. കൊട്ടാരക്കര – പാരി പ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിലെ കണ്ടക്ടറായ രാഖി ചൊവ്വാഴ്ച ഉച്ചക്ക് കൊട്ടാരക്കര സ്റ്റാന്റി ൽ ബസ് പാർക്ക് ചെയ്ത ശേഷം ഊണ് കഴിച്ച് അടുത്ത ട്രിപ്പ് പോകുന്നതിനായി ബസിൽ കയറിയപ്പോഴാണ് ബസിലെ സ്ഥിരം യാത്രക്കാർ സീറ്റിൽ ഒരു മാല കിടക്കുന്ന വിവരം രാഖിയോട് പറയുന്നത്. യാത്രക്കാരെ കൊണ്ട് തന്നെ മാല…

Read More

സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ അനുമതി വേണം -ഹൈക്കോടതി

        സ്വകാര്യ മേഖലയിൽ സ്കൂളുകൾക്ക് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിൻ്റെ അനുമതി ആവശ്യമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമം 18-ാം വകുപ്പ് പ്രകാരം സ്കൂളോ വിദ്യാഭ്യാസ സ്‌ഥാപനമോ പ്രവർത്തിപ്പിക്കാൻ സർക്കാരിൻന്റെ അംഗീകാരം ആവശ്യമാണെന്നും അല്ലാത്തവ അടച്ചു പൂട്ടണമെന്നും കോടതി വ്യക്തമാക്കി. തൃശൂർ ജില്ലയിൽ മഅ്ദിൻ നോളജ് ഗാർഡൻ പബ്ലിക് സ്കൂ‌ൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതിനെതിരെ നാട്ടുകാരായ മൊയ്‌തീൻകുട്ടി, ബാപ്പു എന്നിവർ നൽകിയ ഹർജിയിലാണു ജസ്‌റ്റിസ് ഹരിശങ്കർ വി.മേനോന്റെ ഉത്തരവ്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂ‌ളിങ്ങിന്റെ അക്രഡിറ്റേഷൻ ഉള്ളതിനാൽ…

Read More

അങ്ങനെ ഒരു കൊറിയന്‍ സുഹൃത്ത് ഇല്ല, കൊറിയന്‍ സമ്മാനം നാട്ടില്‍ കിട്ടുന്ന ലോക്കല്‍ വാച്ച്’: 16കാരിയുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകള്‍ ആദിത്യയാണ് (16) മരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ ബാന്‍ഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. എന്നാല്‍ അങ്ങനെ ഒരു സുഹൃത്ത് ഇല്ലെന്നും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അത്തരം തെളിവുകള്‍ ഇല്ലെന്നും പെണ്‍കുട്ടിയുടെ അധ്യാപകന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന ആദിത്യയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചെങ്കിലും ഇതില്‍…

Read More

സി ജെ റോയിയുടെ ആത്മഹത്യ: ‘ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ല, സമ്മർദത്തിലാക്കിയതിന് തെളിവില്ല’; സ്ഥിരീകരിച്ച് എസ്ഐടി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്ഐടി. റോയിയെ സമ്മർദ്ദത്തിൽ ആക്കിയതിന് തെളിവ് ലഭിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നു. ‌ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം. റോയിയെ അലട്ടിയത് മറ്റെന്തോ പ്രശ്നമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. റോയ് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയത് എന്തിനെന്ന് പരിശോധിക്കുന്നുണ്ട്. റോയിയുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. റോയിയുടെ കമ്പനികളുടെ ഓഡിറ്റ്…

Read More

ആദ്യ ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി, ഇതോടെ 3 കേസുകളിലും ജാമ്യം

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുൻകൂർ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ ജാമ്യം നല്‍കരുത് എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ജാമ്യം അനുവദിക്കുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്നും നിരവധി പെണ്‍കുട്ടികളെ സമാന രീതിയില്‍ പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍….

Read More

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. മടവൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കളത്തിങ്ങല്‍ തന്‍ഹ (12)യാണ് മരിച്ചത് പണി നടക്കുന്ന വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ അബദ്ധത്തില്‍ കൈ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുല്‍ റഷീദിന്റെയും മസ്‌നയുടെയും മകളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More

ദേശീയ പണിമുടക്ക്  കേരളം നിശ്ചലം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിൻ്റെ വിവിധ നയങ്ങള്‍ക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീളും. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണ്ണമായും സ്തംഭിച്ചേക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും സമരമുഖത്തുണ്ട്. സിപിഎം…

Read More

വിവാഹിതൻ, 3 കുട്ടികളുടെ പിതാവ്, അയല്‍വാസിയായ 19കാരിയെ കൂടി വിവാഹം ചെയ്യണം, വിവാഹ ഒരുക്കത്തിനിടെ കൂട്ട ആത്മഹത്യ

മംഗളുരു:വിവാഹിതൻ, മൂന്ന് കുട്ടികളുടെ പിതാവ്. അയല്‍വാസിയായ 19കാരിയെ വിവാഹം ചെയ്യാൻ സമ്മർദ്ദം. മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ ജീവനൊടുക്കി 19കാരിയും അമ്മയും. കർണാടകയിലെ മാണ്ഡ്യയില്‍ ദളവായി കൊടിഹള്ളിയിലാണ് അമ്മയും 19-കാരിയായ മകളും ജീവനൊടുക്കിയത്. പ്രിയങ്കയെ വിവാഹം കഴിക്കാൻ നിർബന്ധിച്ച്‌ വിവാഹിതനായ അയല്‍വാസി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിലുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നും പൊലീസ് വിശദമാക്കുന്നത്. ശകുന്തളാ ദേവിയും 19 വയസ്സുള്ള മകള്‍ പ്രിയങ്കയുമാണ് മരിച്ചത്. പ്രിയങ്കയുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ആത്മഹത്യ. ഞായറാഴ്ചയാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍…

Read More

കേരള ബാങ്ക് വീട് ജപ്തി ചെയ്തു; പൂട്ട് പൊളിച്ച് വീട് തുറന്ന് കൊടുത്ത് എഐവൈഎഫ് പ്രവർത്തകർ

കൊല്ലം: വീട് ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പൂട്ട് പൊളിച്ച് പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍. കൊല്ലം അഞ്ചല്‍ കാച്ചാണില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നിഷാ ഭവനില്‍ ജിഷയുടെ വീടാണ് കേരള ബാങ്ക് ജപ്തി ചെയ്തത്. 2010ല്‍ ജിഷ കേരള ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. പശു വളര്‍ത്തലിന് വേണ്ടിയായിരുന്നു 10 ലക്ഷം രൂപ ലോണ്‍ എടുത്തത്. ഈ പണം ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും 10 പശുക്കളെ ജിഷ വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് രോഗം ബാധിച്ച് ഈ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial