അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് കേന്ദ്രത്തിനോട് അഭ്യർത്ഥിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ്

ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ വിലവർധന കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് വ്യോമയാന മന്ത്രാലയത്തോട് അടിയന്തര സഹായം അഭ്യർത്ഥിച്ചു. നിലവിലെ പ്രതിസന്ധി വ്യോമയാന വ്യവസായത്തെ തകർച്ചയുടെ വക്കിലെത്തിച്ചതായും അതു മറികടക്കാൻ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും കേന്ദ്രത്തിനയച്ച കത്തിൽ ഫെഡറേഷൻ അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്നതും ഹോർമുസ് ഉപരോധവും വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന എയർലൈൻസ് ഫെഡറേഷൻ കേന്ദ്രസർക്കാരിനോട്…

Read More

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം; സംസ്ഥാന ഹർത്താൽ ആരംഭിച്ചു, വിവിധ ഇടങ്ങളിൽ ബസുകള്‍ തടഞ്ഞു

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാർ വിവിധ ജില്ലകളിൽ ബസും ഓട്ടോയും അടക്കം തടയുകയാണ്. തിരുവനന്തപുരം കണിയാപുരത്തും നെടുമങ്ങാടും തമ്പാനൂരും പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞു. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ പുറത്തേക്ക് ഇറക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അനുവദിച്ചില്ല. കണിയാപുരത്ത് ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങള്‍ തടയുകയാണ്. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും…

Read More

പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന പരാതിയില്‍  ഷിയാസ് കരീമിനെതിരെ കേസെടുത്തു

കൊച്ചി: പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പൊലീസ് കേസെടുത്തു. പ്രവാസി യുവതിയാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കേസ് കോഴിക്കോട് പൊലീസിന് കൈമാറും. സംഭവസ്ഥലം കോഴിക്കോടായതിനാലാണ് ഇത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പാലാരിവട്ടം പൊലീസിന് അഭിഭാഷകന്‍ മുഖേന യുവതി പരാതി നല്‍കി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Read More

നാളെ കടകൾ തുറക്കും; ഹർത്താലുമായി സഹകരിക്കില്ല കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് എറണാകുളത്താണ് പ്രഖ്യാപനം നടത്തിയത്. നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ശരിയായ ദിശയിലൂടെയാണ് മുന്നോട്ടു പോകുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞതായി പിസി ജേക്കബ് പറഞ്ഞു. നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തുളള വ്യക്തിയുടെ…

Read More

രാജ്യത്ത് ഉഷ്ണതരംഗം കനക്കുമ്പോൾ എസി ഉപയോഗിക്കരുതെന്നും പകരം കീശയിൽ സവാള കരുതണമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ശിവപുരി : രാജ്യത്ത് ചിലയിടങ്ങളിൽ ചൂട് 50 ഡിഗ്രി കടക്കുമ്പോൾ ജനങ്ങൾക്ക് വിചിത്രമായ ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. എസി വേണ്ടെന്നും “ഞാൻ എൻ്റെ കാറിലോ ഓഫീസിലോ എസി ഉപയോഗിക്കാറില്ല. മെയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിലും ഞാൻ ഇങ്ങനെയാണ് കഴിയുന്നതെന്ന് പറഞ് സിന്ധ്യ, പകരം ചൂട് തട്ടാതിരിക്കാൻ കീശയിൽ ഒരു സവാള കരുതുകയാണ് ചെയ്യുകയെന്നും, ഇത് പണ്ടുകാലം മുതലുള്ള ശീലമാണെന്നും അദ്ദേഹം പറഞ്ഞു. ആയുർവേദം പുരോഗമിക്കുമ്പോഴും ഇത്തരം പരമ്പരാഗത രീതികൾ നാം  മറക്കരുതെന്നും അദ്ദേഹം…

Read More

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ വയോധികൻ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു

ഭുവനേശ്വർ: പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ വയോധികൻ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം. സംഭവത്തിൽ 67 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പൊലീസ് പിടികൂടിയത്. വനിതാ ഹോസ്റ്റലിനു സമീപം പലചരക്ക് കട നടത്തുന്നയാളാണ് ദീപക് പ്രധാൻ. നഗരത്തിലെ ഗംഗാപദ പ്രദേശത്താണ് സംഭവം. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി, സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് അകത്ത് പ്രവേശിക്കുകയും പെൺകുട്ടിയെ…

Read More

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു

ന്യൂഡല്‍ഹി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ടേക്ക് ഓഫ് സമയത്താണ് സ്വിസ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ 1.08 നായിരുന്നു അപകടം. വിമാനത്തില്‍ 228 യാത്രക്കാരും നാല് നാല് നവജാതശിശുക്കളും ഉണ്ടായിരുന്നു. സ്വിസ് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ‘ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ, പുലര്‍ച്ചെ 1 മണിക്ക് ശേഷം, എഞ്ചിനുകളില്‍ ഒന്നില്‍ ഒരു പ്രശ്നം ഉണ്ടായി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം, മുന്‍കരുതലെന്നോണം വിമാനം ഒഴിപ്പിക്കാന്‍…

Read More

ലൈംഗിക ഉത്തേജക മരുന്ന് അമിതമായി കഴിച്ച യുവാവിന് ദാരുണാന്ത്യം

ഗുരുഗ്രാം: ഹരിയാനയില്‍ ലൈംഗിക ഉത്തേജക മരുന്ന് അമിതമായി കഴിച്ച യുവാവിന് ദാരുണാന്ത്യം. ഗുരുഗ്രാമിലാണ് സംഭവം. നാഗ്പൂര്‍ സ്വദേശിയായ രോഹിത് ലാല്‍ എന്ന ഇരുപത്തിയൊന്‍പതുകാരനാണ് മരിച്ചത്. ന്യൂഡല്‍ഹി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്നു രോഹിത് ലാല്‍. ഗുരുഗ്രാമില്‍ വാടകയ്ക്ക് വീടെടുത്തായിരുന്നു രോഹിത്തിന്റെ താമസം. രോഹിത്തിന്റെ സഹപ്രവര്‍ത്തകനാണ് പൊലീസിനെ വിവരമറിയിച്ചത്. പതിവായി രോഹിത്തിനൊപ്പമായിരുന്നു ഓഫീസില്‍ പോകാറുളളതെന്നും അന്ന് ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് ചെന്ന് നോക്കിയപ്പോള്‍ വാതില്‍ തുറന്നില്ലെന്നും സഹപ്രവര്‍ത്തകന്‍ പൊലീസിനോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് വാതില്‍…

Read More

ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ രാഘവ് ഛദ്ദയെ അണ്‍ഫോളോ ചെയ്ത് പ്രതിഷേധം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്‌ക്കെതിരെ വന്‍ പ്രതിഷേധം. രാഘവിനെ അണ്‍ഫോളോ ചെയ്താണ് ജെന്‍സികളുള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ബിജെപിയില്‍ ചേരുന്നുവെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം രാഘവ് ഛദ്ദയെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം അണ്‍ഫോളോ ചെയ്തത് പത്ത് ലക്ഷത്തിലധികം പേരാണ്. ഇന്നലെ 14.6 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഛദ്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇന്ന് (ശനിയാഴ്ച്ച) ഉച്ചയായപ്പോഴേക്കും ഫോളോവേഴ്‌സിന്റെ എണ്ണം 13.5 മില്യണായി കുറഞ്ഞു. ഓരോ മണിക്കൂറിലും ഛദ്ദയുടെ ഫോളോവേഴ്‌സിന്റെ എണ്ണം…

Read More

രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള എംപിമാര്‍ ബിജെപിയിലേക്ക്; ആം ആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ്

ദില്ലി: രാഘവ് ഛദ്ദ എംപി എഎപി വിട്ട് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. എ എ പിയില്‍ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത് സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭ എം പി മാർ പാർട്ടി വിട്ടു. വാർത്താ സമ്മേളനം നടത്തിയാണ് എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. അശോക മിത്തല്‍, സന്ദീപ് പഥക്ക് എന്നിവരും പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. നല്‍കിയ ഉത്തരവാദിത്വം മികച്ച രീതിയില്‍ പൂർത്തിയാക്കിയെന്ന് പറഞ്ഞ രാഘവ് ഛദ്ദ അരവിന്ദ് കെജ്‍രിവാളിന് നന്ദി പറഞ്ഞു. നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial