ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. ഇന്ന് രാവിലെ നാലുമണിക്കാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂർഖൻ പാമ്പാണ് കടിച്ചത്. കുട്ടിയുടെ വീട്ടില്‍ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

Read More

പട്ടാപ്പകൽ മോഷണം; വ്യാപാരിക്ക് നഷ്ടമായത് ഒന്നര ലക്ഷം

നാദാപുരം: കല്ലാച്ചി ടൗണിൽ പട്ടാപ്പകൽ നടന്ന മോഷണത്തിൽ വ്യാപാരിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ. ടൗണിലെ മലഞ്ചരക്ക് വ്യാപാരി തറവട്ടത്ത് താഴക്കുനി ടി.വി.കെ. കുഞ്ഞമ്മദ് ഹാജിയുടെ മലഞ്ചരക്ക് കടയിലാണ് മോഷണം നടന്നത്. ഉച്ചക്ക് വ്യാപാരി പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. 12.35ന് മേശവലിപ്പ് പൂട്ടി കടയുടെ ഷട്ടർ താഴ്ത്തി പള്ളിയിൽ പോയതായിരുന്നു. തിരിച്ച് 12.55 ന് കടയിൽ തിരിച്ചെത്തിയപ്പോഴാണ് മേശവലിപ്പ് തകർത്ത് പണം കവർന്നത് ശ്രദ്ധയിൽ പെടുന്നത്. മേശയുടെ പൂട്ട് പൊളിച്ച് അതിനകത്തുണ്ടായിരുന്ന ഒന്നര ലക്ഷത്തോളം രൂപ…

Read More

2006 ലെ മാലേഗാവ് സ്ഫോടനക്കേസിലെ നാല് പ്രതികളെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

മുംബൈ: 2006 ലെ മാലേഗാവ് സ്ഫോടനക്കേസിലെ നാല് പ്രതികളെ ബോംബെ ഹൈക്കോടതി ബുധനാഴ്ച കുറ്റവിമുക്തരാക്കി. രാജേന്ദ്ര ചൗധരി, ലോകേഷ് ശർമ, ധൻ സിങ്, മനോഹർ റാം സിങ് നർവാരിയ എന്നിവരെയാണ് വെറുതെ വിട്ടത്. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികൾക്കെതിരെ എൻഐഎ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങൾ റദ്ധാക്കിയത് 2019 ജൂൺ മുതൽ ഇവർ ജാമ്യത്തിലായിരുന്നു. കേസിൽ പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ ഏജൻസിക്ക് വീഴ്ച സംഭവിച്ചു എന്ന്…

Read More

സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും താപനില ഉയർന്നു. താപനില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ ഇടങ്ങളിൽ നേരിയ ഒറ്റപ്പെട്ടെ മഴക്കും സാധ്യത ഉണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും പൊതുജനങ്ങള്‍…

Read More

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. എയര്‍ഹോസ്റ്റ് മാതൃകയില്‍ ബസ് ഹോസ്റ്റസ്’ ഉം ബസില്‍ ഉണ്ടാകും. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര…

Read More

വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

പൊള്ളാച്ചി: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മരിച്ചവരിൽ കുട്ടികളുമുണ്ട്. പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അധ്യാപകർ. ആളിയാർ ചുരത്തിൽ വെച്ച് നിയന്ത്രണം തെറ്റിയ വാഹനം പതിനൊന്നാം വളവിൽ നിന്ന് പത്താം വളവിലേക്ക് മറിയുകയായിരുന്നു. വാഹനം പൂർണമായും തകർന്നു.

Read More

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ബാലുശ്ശേരി കരുമലയിലാണ് സംഭവം. എകരൂൽ വാകേരി കല്ലാച്ചിക്കണ്ടി അഭിലാഷ്(38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ അമ്മ പോയിട്ട് അഭിലാഷ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന അഭിലാഷിൻ്റെ നിയന്ത്രണം വിട്ടു വന്ന കാർ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം…

Read More

മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തു;  അച്ഛനും മകനും ക്രൂര മർദ്ദനം

കോട്ടയം: കോട്ടയത്ത് മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത മകനും അച്ഛനും മർദ്ദനവും. കോട്ടയം പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്താണ് സംഭവം. പൂഞ്ഞാർ സ്വദേശി സജി, ഇയാളുടെ അച്ഛൻ തങ്കൻ മർദനത്തിനിരയായത്. ഇരുവർക്കും മർദ്ദനത്തിൽ ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. വിഷു ദിനത്തിലായിരുന്നു സംഭവം. തീക്കോയി സ്വദേശികളായ അഭിഷേക്, അബിൻ ഇരുവരെയും റോഡിലിട്ട് മർദിച്ചത്. വാക്ക് തർക്കത്തെ തുടർന്നായിരുന്നു കയ്യാങ്കളി. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്…

Read More

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂർ: ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ലോൺ ആപ്പിനെതിരെ ആരോപണം ഉയർന്നതിനെ തുടർന്നാണിത്. ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരെയാണ് കേസ് എടുത്തത്. നിതിൻ രാജിനെ ലോൺ ആപ്പ് ഭീഷണിപ്പെടുത്തിയോ എന്നതിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അവന് നീതി കിട്ടിയില്ലെങ്കിൽ ഇനി ജീവിച്ചിരിക്കില്ല. അധ്യാപികയുടെ നമ്പർ ലോൺ ആപ്പുകാർ ഹാക്ക് ചെയ്ത് എടുത്തതാകാം. മൂന്ന് മാസം സിക്ക് റൂമിൽ കഴിഞ്ഞിട്ടും പിടിച്ചു നിന്നവനാണ്. ലോൺ ആപിൽ നിന്ന്…

Read More

നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി. രക്ഷിതാക്കളുമായി മാനേജ്മെൻ്റ് പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. പിടിഎ യോഗം വിളിക്കാനും യോഗത്തിൽ ധാരണയായി.തിങ്കളാഴ്ച മുതൽ ക്ലാസ് പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും രക്ഷിതാക്കൾ പറഞ്ഞു. കേസിന്റെ അന്വേഷണത്തിൽ പൂർണ്ണ സഹകരണം ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം മാനേജ്മെൻ്റ് അംഗീകരിച്ചു. നിതിന്റെ മരണത്തിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികളാണ് റാമിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial