വോട്ടെണ്ണലിന് മുമ്പ് പശ്ചിമ ബംഗാളിൽ വിവാദം കനക്കുന്നു;  സ്ട്രോങ് റൂം തുറന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ

കൊൽക്കത്ത: വോട്ടെണ്ണലിന് മുമ്പ് പശ്ചിമ ബംഗാളിൽ വിവാദം കനക്കുന്നു. കൊൽക്കത്തയിലെ ഒരു സ്ട്രോങ് റൂം തുറന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ പ്രതിഷേധിക്കുകയാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സ്ട്രോങ് റൂമുകളിലും കടുത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സംഭവവികാസങ്ങൾ അരങ്ങേറിയത്. ഖുദിറാം അനുശീലൻ കേന്ദ്രയിലെ സ്ട്രോങ് റൂമിൽ ക്രമക്കേട് നടന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. ഇതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാക്കളും സ്ഥാനാർഥികളുമായ കുനാൽ ഘോഷ്. ശശി പാഞ്ജ എന്നിവർ സ്ഥലത്ത് ധർണ…

Read More

അപ്രതീക്ഷിത ദുരന്തം, കനത്ത മഴയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ പൊടുന്നനെ വൻ മരം നിലംപൊത്തി വീണു, അപകടത്തിൽ യുവതിക്ക് ജീവൻ നഷ്ടമായി

      പാലക്കാട് : അട്ടപ്പാടിയിൽ കനത്ത മഴയിൽ ഓട്ടോറിക്ഷയിലേക്ക് മരം വീണ് യുവതി മരിച്ചു. കൽക്കണ്ടി സ്വദേശി സോണിയ(45) ആണ് മരിച്ചത്. മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് പൊടുന്നനെ മരം മറിഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ സോണിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരം വീണുണ്ടായ അപകടത്തിന് പിന്നാലെ മേഖലയിൽ വലിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ണാർക്കാട് – ആനകട്ടി റോഡിലാണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടത്. നേരത്തെ കനത്ത കാറ്റിലും മഴയിലും കല്ലടിക്കോട് തുപ്പനാട് സുബ്രഹ്മണ്യ…

Read More

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്തു; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

   തൃശ്ശൂർ : ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ അന്തിക്കാട് സ്റ്റേഷനിലെ രണ്ട് സിപിഒമാര്‍ക്കെതിരായാണ് നടപടി. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്പിയുടെ നടപടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മണലൂര്‍ സ്വദേശിയുടെ വിരുന്ന് സത്ക്കാരത്തില്‍ പങ്കെടുത്തതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. സ്റ്റേഷനിലെ വാറന്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കെതിരെയാണ് നടപടി. മുജീബ് റഹ്‌മാന്‍, അമല്‍ ദേവ് എന്നീ ഉദ്യോഗസ്ഥരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

Read More

കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടല്‍ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടല്‍ കടല്‍ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയില്‍ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടില്‍ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് കടലില്‍ മരിച്ച നിലയില്‍ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ തീരദേശ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കയില്‍ താമസിക്കുന്ന ഇവര്‍ ഏതാനും ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. കോട്ടയത്ത് എത്തിയ ഇരുവരും രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ 26ന് വൈകുന്നേരമാണ്…

Read More

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന്റെ കൈയറ്റു, കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി

സുല്‍ത്താന്‍ബത്തേരി:  കെഎസ്ആര്‍ടിസി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നര കോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്. അപകടത്തില്‍ യുവാവിന് കെഎസ്ആര്‍ടിസി 1,40,34,550 രൂപയും എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നാണ് ഉത്തരവ്. വയനാട് എം എ സി ടി കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണനാണ് വിധി പുറവെടുവിച്ചത്. അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് അസ്ലം (19) നാണ് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ പരിക്കേറ്റത്….

Read More

കാസർഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു

      കാസർഗോഡ്: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന എളേരിത്തട്ടിലെ നാലര വയസ്സുകാരി ഋതുചന്ദ്ര മരണത്തിന് കീഴടങ്ങി. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിനടുത്ത് കളിക്കുന്നതിനിടെയാണ് ഋതുചന്ദ്രയ്ക്ക് പാമ്പുകടിയേറ്റത്. ചൂട് കനത്തതോടെ സംസ്ഥാത്താകമാനം വീടിനുള്ളില്‍ നിന്നുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റതായുള്ള വാര്‍ത്തകള്‍ ആശങ്ക പരത്തുന്നതിനിടെയാണ് കാസര്‍ഗോഡ് ജില്ലയിലും ഇത്തരമൊരു അപകടമുണ്ടാത്. മലയോര പ്രദേശമായ എളേരിത്തട്ട് ഉന്നതിയിലായിരുന്നു സംഭവം. തൊട്ടി കുറുവാട്ട് വീട്ടില്‍ ശരത്ചന്ദ്രന്റെയും അജിതയുടെയും മകളായ നാലരവയസുകാരി ഋതുചന്ദ്ര വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കെ…

Read More

വഴക്കിന് പിന്നാലെ യുവതി മരിച്ചനിലയിൽ; കഴുത്തുഞെരിച്ച് കൊന്നതെന്ന് സംശയം; ഭർത്താവ് കസ്റ്റഡിയിൽ

      തൃശ്ശൂർ : തൃശൂർ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ടര മണിയോടുകൂടിയായിരുന്നു സംഭവം. തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന ഉണ്ണിമായ അവിടേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തത്. പിന്നീട് തർക്കം വഴക്കിലേക്ക് വഴിമാറി. പിന്നീട്…

Read More

ടയറിന് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് 65കാരന് ദാരുണാന്ത്യം

കോഴിക്കോട്ട് ജീപ്പിന്  കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മരണം. കോഴിക്കോട് കാരശ്ശേരിയിലാണ് അപകടം. തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത്. അലവിക്കുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ജീപ്പിന്റെ ബ്രേക്ക് നഷ്ടമായി. തുടർന്ന് കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിയുകയായിരുന്നു.

Read More

വോട്ടഭ്യർഥിക്കാൻ കുട്ടികളെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടഭ്യർഥിക്കാൻ കുട്ടികളെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ടിവികെ പാർട്ടി നേതാവും നടനുമായ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടനയാണ് പരാതി നൽകിയത്. രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ചൂഷണം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ പാർട്ടിക്ക് വേണ്ടി കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ ദുരുപയോ​ഗം ചെയ്യുന്നതിനെ അം​ഗീകരിക്കാനാവില്ല. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോ​ഗ്യത്തെ ബാധിക്കും. അവർക്ക് വിദഗ്ധ കൗൺസലിങ് നൽകണം. കുട്ടികളെ…

Read More

മേയ് 1 മുതൽ എൽ പി ജി ബുക്കിംങ് നിയമങ്ങളിൽ മാറ്റം

ന്യൂഡല്‍ഹി: രാജ്യത്തെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിതരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും കരിഞ്ചന്തയിലെ വില്‍പ്പന തടയുന്നതിനുമായി പുതിയ നിയന്ത്രണങ്ങള്‍ മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ സംയുക്തമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. ബുക്കിങ് നടപടി ക്രമങ്ങളില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ ഇപ്രകാരമാണ്. ബുക്കിങ് ഇടവേളകളില്‍ മാറ്റം രണ്ട് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി പുതിയ നിയമമനുസരിച്ച് വര്‍ധിപ്പിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ ഇനി 25 ദിവസത്തിന് ശേഷമേ അടുത്ത സിലിണ്ടര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial