അമ്മയോടുള്ള സ്നേഹം ഒടുവിൽ കൊടുംക്രൂരതയിലേക്ക്; ചികിത്സക്ക് പണമില്ലാതെ വന്നതോടെ തളർന്നു കിടന്ന അമ്മയെ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊന്ന് മകൻ

ബംഗളൂരു: ബംഗളൂരുവിൽ തളർന്ന് കിടന്നിരുന്ന അമ്മയെ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് മകൻ താഴേക്ക് എറിഞ്ഞ് കൊന്നു. ബംഗളുരുവിലെ ആർ.ആർ നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സാവിത്രമ്മ സി (75) യാണ് കൊല്ലപ്പെട്ടത്. കേസിൽ മകൻ വെങ്കിടേഷ് സി എന്ന ദശരഥനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വർഷം മുമ്പ് പക്ഷാഘാതം വന്നതോടെ അമ്മ പൂർണ്ണമായും കിടപ്പിലായി. അമ്മയെ പരിചരിക്കാനായി എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ആരോഗ്യനിലയിൽ ഒരു പുരോഗതിയും…

Read More

തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നടുവട്ടം: തമിഴ്നാട്ടിൽ കടുവയുടെ ആക്രമണത്തിൽ 56കാരി കൊല്ലപ്പെട്ടു. ഹനുമാപുരം സ്വദേശി പാർവതിയാണ് കൊല്ലപ്പെട്ടത്. തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ സ്ത്രീ വനപ്രദേശത്ത് കൂടി നടക്കുമ്പോളായിരുന്നു സംഭവം. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. പാർവതിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു. മറ്റൊരു സംഭവത്തിൽ ചന്ദ്രപൂർ സിന്ധേവാഹി താലൂക്കിലെ ഗുഞ്ചേവാഹി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച കടുവയുടെ ആക്രമണത്തിൽ 65…

Read More

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായം പറയാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായം പറയാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പൊതുജന മധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും തെരഞ്ഞടുപ്പ് ഫലം വരുന്നത് കാത്തിരിക്കൂവെന്നുമാണ് കെ.സി വേണു ഗോപാൽ പറഞ്ഞത്. ചില മാധ്യമങ്ങൾ തന്നെക്കുറിച്ച് ചർച്ചചെയ്യുന്നതിൽ വിഷമമുണ്ട്. വട്ടപ്പൂജ്യം ആണെന്നാണ് ചിലർ പറയുന്നത്. കഴിഞ്ഞ 10 വർഷമായി താനിത് കേൾക്കുന്നു. ചില മാധ്യമങ്ങളാണ് ഇക്കാര്യം തീരുമാനിക്കുന്നതെങ്കിൽ അവർ തീരുമാനിക്കട്ടെയെന്ന് കെ.സി വേണു ഗോപാൽ പറഞ്ഞു. പാർട്ടിക്ക് ഒരു…

Read More

മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാമക്കലിൽ കരിങ്കൊടി കാണിക്കുകയും ബില്ലിന്റെ പകർപ്പ് കത്തിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയിലാണ് ആദ്യം കരിങ്കൊടി ഉയർത്തിയത്. ഇന്ന് ആരംഭിക്കുന്ന പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നത്. മണ്ഡല പുനർനിർണയ ബില്ലിലൂടെ തമിഴരെ സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലൊട്ടാകെ പ്രതിഷേധത്തിന്റെ തീ ആളിക്കത്തട്ടെയെന്നും, ഫാഷിസ്റ്റ് ബി ജെപിയുടെ ധാർഷ്ഠ്യം അവസാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1950കളിലെയും…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിന്നീട് അവരെ വിവാഹം കഴിച്ചാലും കേസിൽ നിന്നും മോചിതനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിന്നീട് അവരെ വിവാഹം കഴിച്ചാലും കേസിൽ നിന്നും മോചിതനാകില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് ഗിരീഷ് കത്പാലിയയാണ് സമാനമായ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഇക്കാര്യം വ്യക്തമാക്കിയത്. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയ കേസിലാണ് പ്രധാനപ്പെട്ട വിധി വന്നിരിക്കുന്നത്. കേസിലെ പ്രതി 16 വയസുള്ളപ്പോൾ പരിചയപ്പെട്ട കുട്ടിയ്ക്ക് വിവാഹ വാഗ്ദാനം നൽകി പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. രണ്ടു തവണ ഗർഭിണിയായപ്പോഴും ഗർഭം അലസപ്പിച്ചു എന്നാണ് എഫ്‌ഐആർ….

Read More

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഡിജിലോക്കര്‍, ഉമാങ്ങ് ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ഫലം അറിയാനാകും. ഇന്ന് ഫലപ്രഖ്യാപനമുണ്ടാകുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം ഉടന്‍ പുറത്തുവിട്ടേക്കും. മേയ് മാസത്തിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട പരീക്ഷ മുന്‍നിര്‍ത്തിയാണ് മൂല്യനിര്‍ണയ നടപടികള്‍ സിബിഎസ്ഇ വേഗത്തിലാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കുകളും സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ ലഭ്യമാക്കാന്‍ ഡിജിലോക്കര്‍ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. results.cbse.nic.in, cbse.gov.in, ഉമാങ് ആപ്പ് വഴിയും ഫലമറിയാം. കൂടാതെ, 7738299899 എന്ന…

Read More

മണ്ഡല പുനർനിർണയ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നാളെ കരിങ്കൊടി പ്രതിഷേധം നടത്താൻ ആഹ്വാനം ചെയ്ത് സ്റ്റാൻലിൻ

ചെന്നൈ: മണ്ഡല പുനർനിർണയത്തിൽ തമിഴ്നാടിനെ കേട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണ്ഡല പുനർനിർണയ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നാളെ കരിങ്കൊടി പ്രതിഷേധം നടത്താനും സ്റ്റാലിൻ ആഹ്വാനം ചെയ്തു. എല്ലാ വീട്ടിലും കരിങ്കൊടി ഉയർത്താനാണ് സ്റ്റാലിൻ്റെ ആഹ്വാനം. പൊതു ഇടങ്ങളിലും കരിങ്കൊടി ഉയർത്തണമെന്ന് ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെ എംപിമാർ നാളെ പാർലമെന്റിൽ കറുത്ത വസ്ത്രം ധരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിജെപി തീ കൊണ്ട് കളിക്കുകയാണ്. ദക്ഷിണേന്ത്യ കോപം കൊണ്ട് തിളക്കുകയാണ്. ഇന്ത്യയുടെ…

Read More

അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടോൾ ചട്ടങ്ങൾ നടപ്പിലാക്കി; ഇന്ന് മുതൽ പ്രാബല്യത്തിൽ

കൊച്ചി: ദേശീയപാതകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഇനി കർശന നിയന്ത്രണങ്ങൾ. അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടോൾ ചട്ടങ്ങൾ നടപ്പിലാക്കി. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമങ്ങൾ റോഡ് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ടുള്ളതാണ്. പുതിയ ടോൾ നിരക്കുകൾ ഇങ്ങനെ—10% വരെ അധിക ഭാരം – പിഴയില്ല10% മുതൽ 40% വരെ അധിക ഭാരം – നിലവിലെ ടോൾ നിരക്കിന്റെ ഇരട്ടി40% ന് മുകളിൽ അധിക ഭാരം – ടോൾ നിരക്കിന്റെ…

Read More

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് ആദ്യമായി 1:1 ബോണസ് ഓഹരി പ്രഖ്യാപിച്ചു

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് ആദ്യമായി 1:1 ബോണസ് ഓഹരി പ്രഖ്യാപിച്ചു. അതായത്, നിങ്ങളുടെ കൈവശമുള്ള ഓരോ ഓഹരിക്കും ഒരു അധിക ഓഹരി സൗജന്യമായി ലഭിക്കും. നിങ്ങളുടെ പക്കല്‍ എല്‍ഐസിയുടെ 100 ഓഹരികള്‍ ഉണ്ടെങ്കില്‍ ബോണസ് ലഭിക്കുന്നതോടെ അത് 200 ആയി ഉയരും. 2022 മേയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം എല്‍ഐസി പ്രഖ്യാപിക്കുന്ന ആദ്യത്തെ ബോണസ് ഇഷ്യൂ ആണിത്. ഏകദേശം 22 ലക്ഷം ഓഹരി ഉടമകള്‍ക്ക് ഇതിന്റെ…

Read More

ഛത്തീസ്ഗഢിലെ പവർ പ്ലാന്റിൽ സ്ഫോടനംഅപകടം10 പേർ മരിച്ചതായും 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

റായ്പൂർ: ഛത്തീസ്ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ സ്ഫോടനം.അപകടത്തില്‍ 10 പേർ മരിച്ചതായും 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ബോയിലർ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക വിവരം. സക്‌തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലുള്ള പ്ലാന്റിലാണ് സംഭവം. പ്രാഥമിക വിവരങ്ങൾ പ്രകാരം ബോയിലർ ട്യൂബിലുണ്ടായ സ്ഫോടനമാണ് അപകടകാരണം. ചില തൊഴിലാളികൾ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നതായും ആശങ്കയുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial