Headlines

വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ, ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല

   കൊച്ചി : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വർധന നേരിട്ട് ബാധിക്കും. നേരത്തെ തന്നെ ഉയർന്ന പ്രവർത്തനച്ചെലവുകൾ നേരിടുന്ന വ്യാപാരികൾക്ക് ഇത് അധിക സാമ്പത്തിക…

Read More

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും കെഎസ്ഇബി ഇന്ധന സർചാർജിൽ കുറവ്

                  കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. ഇന്ധന സർചാർജ് കുറഞ്ഞതിനാൽ ഫെബ്രുവരി മാസത്തിലെ വൈദ്യുതിബില്ലിൽ കുറവുണ്ടാകും. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ…

Read More

സുഹൃത്തുക്കളോടൊപ്പം വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സുഹൃത്തുക്കളോടൊപ്പം വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വെണ്ണിയൂർ കാട്ടുകുളം നെല്ലിവിള ജി.എസ്. സദനത്തിൽ ജി.എസ്. സന്തോഷ് (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.45-ഓടെ വെണ്ണിയൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ചായിരുന്നു സംഭവം.കഴിഞ്ഞ ഒരാഴ്ചയായി സന്തോഷ് പതിവായി ഇവിടെ വോളിബോൾ കളിക്കാൻ എത്താറുണ്ടായിരുന്നു. ശനിയാഴ്ച കളിക്കിടെ പെട്ടെന്ന് അവശനായ സന്തോഷ് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ സി.പി.ആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഓട്ടോറിക്ഷയിൽ വെങ്ങാനൂരിലെ ഗാന്ധി സ്മാരക ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം…

Read More

സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി കുടുംബം; ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിന് മുൻപിൽ സമരവുമായി കുടുംബം. കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി എത്തിയത്. തിരൂരങ്ങാടി സ്വദേശി റിയാസും ഭാര്യയും ഇവരുടെ രണ്ട് മക്കളുമാണ് സമരത്തിനെത്തിയത് ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായാണ് ഇവർ സമരം നടത്തിയത്. കൊടിഞ്ഞിയിലെ ഇവരുടെ സ്ഥലത്ത് വീടുവെക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ലെന്നും, നിരവധി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും, നിർമ്മാണ ജോലികൾ  ബ്രാഞ്ച് സെക്രട്ടറി…

Read More

മുൻ നക്‌സൽ നേതാവ്  വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

മുൻ നക്‌സൽ നേതാവ്  വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലാണ് സ്റ്റീഫൻ ജനിച്ചത്. കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം പിതാവിൻ്റെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. പാർട്ടി പിളർപ്പിന് ശേഷം തീവ്ര ഇടതുപക്ഷ നിലപാടുകളിലേക്ക് ആകർഷിക്കപ്പെടുകയും നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമാവുകയും ചെയ്തു. പാർട്ടി പിളർപ്പിന് ശേഷം തീവ്ര ഇടതുപക്ഷ നിലപാടുകളിലേക്ക് ആകർഷിക്കപ്പെടുകയും നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു. കൊലപാതകമടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായിരുന്നു….

Read More

പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ച് വീട്ടിലെത്തി സ്വർണ്ണം മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ

ആതവനാട് : പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തി പ്രായമായ സ്ത്രീയെ ആക്രമിച്ച് സ്വർണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ വൻ ട്വിസ്റ്റ്‌. അയൽവാസിയായ യുവാവിനെ പൊലീസ് പിടികൂടി. അയൽവാസി ഷാക്കിർ ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക്‌ ഒരു മണിയോടെയാണ് സംഭവം. എസ്‌ഐആർ ഫോമിലെ വിവരങ്ങൾ അന്വേഷിച്ച് വീട്ടിലെത്തിയാണ് കവർച്ച നടത്തിയത്. ആധാർ കർഡുകൾ എടുക്കാൻ വീടിന്റെ അകത്തേക്ക് പോയപ്പോൾ കൂടെ വീടിനുള്ളിലെത്തി ബലമായി കീഴ്പ്പെടുത്തി ഭീഷണിപ്പെടുത്തിയാണ് സ്വർണം കവർന്നത്.  മൂന്നു പവൻ തൂക്കം വരുന്ന മാലയും വളയുമാണ്…

Read More

പണമിടപാടിനെ ചൊല്ലി തര്‍ക്കം; കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം

കോഴിക്കോട്: ബൈക്കിൽ വന്ന സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കൂളിമാട് പാഴൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ തസ്‌നീം, തൻസീൽ എന്നിവരെ മുക്കം കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടിയത്തൂർ പഴമ്പറമ്പ് സ്വദേശി ഇർഫാനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ ഇരുവരുടെയും സഹോദരനായ തൻസീഫും പ്രതിയായ ഇർഫാനും സുഹൃത്തുക്കളായിരുന്നു. പണമിടപാടിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് തൻസീഫിനെ ഇർഫാൻ വീട്ടിലെത്തി മർദ്ദിച്ചു. തുടര്‍ന്ന് ഇർഫാൻ തന്നെ തൻസീഫിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന സഹോദരന്മാർ വഴിയിൽ വെച്ച്…

Read More

സാങ്കേതിക പ്രശ്നങ്ങൾ വലയ്ക്കുന്നു; എസ്‌ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ

തിരുവനന്തപുരം: എസ്‌ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാത്തതാണ് പ്രവാസികളെ പ്രയാസത്തിലാക്കുന്നത്. ഇന്ത്യക്ക് പുറത്ത് ജനിച്ചവർ നേരിട്ട് അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതിനാൽ പ്രവാസികളുടെ ബന്ധുക്കളും പ്രതിസന്ധിയിലാണ്. പ്രാവാസി വോട്ടർമാരുടെ ബൂത്ത് ഏതാണെന്ന് കണ്ടെത്താൻ കഴിയാതെ ഉദ്യോഗസ്ഥരും വലയുകയാണ്.   ഇന്ത്യക്ക് പുറത്ത് ജനിച്ചവർക്ക് ഫോം 6A പ്രകാരം അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റിൽ ഇതിനുള്ള സൗകര്യം ഏർപെടുത്തുന്നതിന് പകരം ഓഫ് ലൈനായി അപേക്ഷ നൽകനാണ് നിർദേശിച്ചിരുന്നത്. ഇങ്ങനെയുള്ള പല വോട്ടർമാരും…

Read More

ആത്മഹത്യ ചെയ്യില്ല, മരണത്തിന് ഉത്തരവാദി വൈശാഖൻ ആയിരിക്കും’: മാളിക്കടവ് കൊലപാതകത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തി പൊലീസ്

കോഴിക്കോട് :മാളിക്കടവിലെ കൊലപാതകത്തില്‍ നിർണായക തെളിവ് കണ്ടെത്തി പൊലീസ്. കൗൺസിലിങ് സെൻ്ററിലെ കൗൺസിലർക്ക് കൊല്ലപ്പെടുന്ന ദിവസം യുവതി അയച്ച സന്ദേശമാണ് പൊലീസ് കണ്ടെത്തിയത്. പ്രതി വൈശാഖൻ ആയിരിക്കും മരണത്തിന് ഉത്തരവാദി എന്നായിരുന്നു യുവതി സന്ദേശം അയച്ചു. താൻ ഒരിക്കലും ആത്മഹത്യ ചെയ്യിലെന്ന് സന്ദേശത്തിൽ പറഞ്ഞു. പെൺസുഹൃത്തായ യുവതിയെയാണ് ഈ മാസം ഇരുപത്തിനാലാം തീയതി കോഴിക്കോട് മൂരികരയിലെ തന്റെ സ്ഥാപനത്തിൽ വിളിച്ചുവരുത്തി ഒരുമിച്ച് തൂങ്ങി മരിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതി വൈശാഖൻ കൊലപ്പെടുത്തിയത്. ആത്മഹത്യാ എന്ന് വിചാരിച്ചെങ്കിലും, കടയിലെ…

Read More

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന് വൻ കുതിപ്പ്; വരുമാനം 43 കോടി കടന്നു

തിരുവനന്തപുരം:കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് (BTC) മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പിലാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർത്ഥികൾക്കായി വിനോദവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial