Headlines

യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ് എറണാകുളം സെൻട്രല്‍ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും

Read More

ജെഡിസി കോഴ്സ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 18

സംസ്‌ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോർപറേഷൻ (ജെഡിസി) പ്രോഗ്രാമിന് ഏപ്രിൽ 18നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.scu.kerala.gov.in സഹകരണ വകുപ്പിലെയും സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമനത്തിനു സഹായകരമായ യോഗ്യതയാണിത്. അപേക്ഷാഫീ 175 രൂപ; പട്ടികജാതി, പട്ടികവർഗ അപേക്ഷകർക്ക് 85 രൂപ; സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് 350 രൂപ. ജൂൺ 1 മുതൽ 2027 മാർച്ച് 31 വരെയാണ് പ്രോഗ്രാം കാലാവധി. ഇതിൽ 15 ദിവസം വീതം…

Read More

ഇറാൻ യുദ്ധത്തിൻ്റെ ചിലവ് അറബ് രാജ്യങ്ങള്‍ വഹിക്കണം: പുതിയ നീക്കവുമായി ഡോണള്‍ഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിന് വരുന്ന ഭീമമായ ചിലവ് അറബ് രാജ്യങ്ങൾ പങ്കിടണമെന്ന നിർദ്ദേശത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സജീവ താൽപ്പര്യം പ്രകടിപ്പിക്കുന്നതായി വൈറ്റ് ഹൗസ്. തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ പ്രസിഡന്റ് കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തുമെന്നും അവർ സൂചിപ്പിച്ചു. യുദ്ധച്ചെലവ് വഹിക്കാൻ അറബ് രാജ്യങ്ങൾ മുന്നോട്ടുവരുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ലീവിറ്റ്. “ഇക്കാര്യത്തിൽ അറബ് രാജ്യങ്ങളോട് ആവശ്യപ്പെടാൻ പ്രസിഡന്റിന് വലിയ…

Read More

വിജയ്ക്കും 5000 പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പോലിസ് കേസെടുത്തു. വിജയ്ക്ക് പുറമെ നിയമലംഘനം നടത്തിയ പാര്‍ട്ടിയിലെ 5,000 അംഗങ്ങള്‍ക്കെതിരെയും ചെന്നൈ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് നടപടി. മാര്‍ച്ച് 30ന് നാമനിര്‍ദേശ പത്രിക നല്‍കിയശേഷം പെരമ്പൂര്‍, കൊളത്തൂര്‍ മണ്ഡലങ്ങളിലേക്ക് പോകുന്ന വഴി നടത്തിയ കൂറ്റന്‍ റോഡ് ഷോയ്ക്കിടെയാണ് ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നടന്നത്. അസിസ്റ്റന്റ് ഇലക്ഷന്‍…

Read More

സ്‌കൂള്‍ ബസുകളില്‍ വമ്പന്‍ മാറ്റം വരുന്നു, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ഇനി പോലീസ് ക്ലിയറൻസ് നിര്‍ബന്ധം

സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളില്‍ നിര്‍ണായക മാറ്റത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബസുകളിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പേരുകളില്‍ കേസുകള്‍ ഒന്നുതന്നെയില്ലെന്ന് തെളിയിക്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. നേരത്തെ സ്വകാര്യ ബസുകളില്‍ നടപ്പിലാക്കിയ മാറ്റമാണിത്. അടുത്ത അധ്യയനവര്‍ഷത്തേക്ക് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്‌കൂള്‍സുരക്ഷാ മാന്വലിലാണ് ഈ നിര്‍ദേശമുള്ളത്. ബസിലെ ജീവനക്കാര്‍ സ്വഭാവദൂഷ്യം ഇല്ലാത്തവരാകണമെന്ന് നേരത്തേ നിബന്ധനയുണ്ടായിരുന്നെങ്കിലും സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് ഇത്തവണത്തെ ആവശ്യം. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി പൊലീസ് സ്റ്റേഷനുകളെ സമീപിക്കാവുന്നതാണ്. സ്‌കൂളുകള്‍ ഈ നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കണം എന്നതാണ്…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകനെ തല്ലി ഡി.സി.സി പ്രസിഡന്റ്

കുമിളിയിൽ നടന്ന് യു.ഡി.എഫ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിന്റെ കൂടെ സെൽഫിയെടുക്കാൻ ശ്രമിച്ച ഭിന്നശേഷികാരനായ പാർട്ടി പ്രവർത്തകനെ ഡി.സി.സി പ്രസിഡന്റ് മർദിച്ചു. യു.ഡി.എഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. പരുപാടിയിൽ തിക്കും തിരക്കുമുണ്ടായിരുന്നു. നിരവധി പ്രവർത്തകർ വേദിയിൽ തള്ളികയറാൻ ശ്രമിക്കുകയും ചെയ്തു.ഇതിനിടെ സെൽഫിയെടുക്കാൻ വന്ന ഭിന്നശേഷികാരനായ പ്രവർത്തകനെ ഡി.സി.സി പ്രസിഡൻ്റ് സി.പി. മാത്യു അദ്ദേഹത്തെ മർദിക്കുകയും തള്ളിമാറ്റുകയുമായിരുന്നു. ഇതിനിടെ, മർദനം കണ്ട പ്രദേശിക പ്രവർത്തകർ ഇതിനെതിരെ പ്രതികരിച്ചു. എന്നാൽ, പ്രദേശിക പ്രവർത്തകനെതിരെയും ഡി.സി.സി പ്രസിഡൻ്റ് ദേഷ്യത്തോടെ…

Read More

സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ, നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്, 16 ഭാഷകളിൽ മൊബൈൽ ആപ്പ്

2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ ആരംഭിക്കും. സെൽഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതൽ ജൂണ്‍ 30വരെ സമയമുണ്ടാകുംദില്ലി: 2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ…

Read More

വിചാരണ കൂടാതെ തടങ്കലില്‍ വെക്കുന്നത് ഭരണഘടനാ ലംഘനം: സുപ്രിംകോടതി

ന്യൂഡല്‍ഹി: വിചാരണകൂടാതെ ദീര്‍ഘകാലം തടവിലാക്കുന്നത് ശിക്ഷിക്കുന്നതിന് തുല്യമെന്ന് സുപ്രിംകോടതി. കൊലപാതകശ്രമം, കവര്‍ച്ച അടക്കമുള്ള കേസില്‍ അറസ്റ്റിലായി രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുന്ന പഞ്ചാബ് സ്വദേശിക്ക് ജാമ്യമനുവദിച്ചാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി വിവിധ കുറ്റങ്ങള്‍ക്ക് 2024 ഏപ്രിലില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനാണ് ജാമ്യം നല്‍കിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് രണ്ട് വര്‍ഷമായിട്ടും ഇതുവരെ വിചാരണ ആരംഭിച്ചില്ലെന്നും ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് കരുതുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും 23 സാക്ഷികളില്‍ ഒരാളെപ്പോലും വിസ്തരിക്കാന്‍ സാധിച്ചിട്ടില്ലെന്നും സമീപകാലത്തൊന്നും…

Read More

ഇനി ഈ രേഖ മാത്രം മതിയാവില്ല; ബുധനാഴ്ച മുതൽ പാൻ കാർഡ് ചട്ടത്തിൽ മാറ്റം

ഇനിമുതൽ പാൻ കാർഡ് എടുക്കാനായി കൂടുതൽ രേഖകൾ വേണം. പാൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഏപ്രിൽ 1 മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും. നിലവിൽ ആധാർ കാർഡ് മാത്രം തിരിച്ചറിയൽ രേഖയായി നൽകി പാൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കും. എന്നാൽ മാർച്ച് 31ഓടെ ഈ സൗകര്യം ഇല്ലാതാകും.അതായത് ഏപ്രിൽ 1 മുതൽ പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ ആധാറിന് പുറമെ അപേക്ഷകന്റെ ജനനത്തീയതി തെളിയിക്കുന്ന മറ്റൊരു രേഖ കൂടി സമർപ്പിക്കണം. ജനന സർട്ടിഫിക്കറ്റ്…

Read More

ഫസ്റ്റ് വോട്ടിന് വിഐപി പരിഗണന, കന്നിവോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഗിഫ്റ്റ് ‘ഹൽവ‍’

           തിരുവനന്തപുരം : വോട്ട് ചെയ്യാൻ എത്തുന്ന യുവവോട്ടർമാരെ സ്വീകരിക്കാൻ ഇത്തവണ പോളിംഗ് ബൂത്തുകളിൽ മധുരമുണ്ടാകും. കന്നിവോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും അവരെ അഭിനന്ദിക്കാനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ‘വോട്ട് സ്വീറ്റൻഡ് കേരള’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തുന്ന ആദ്യത്തെ കന്നിവോട്ടർമാർക്ക് പ്രത്യേകമായി ബ്രാൻഡ് ചെയ്ത ‘ഹൽവ’ പാക്കറ്റുകൾ വിതരണം ചെയ്യും. യുവാക്കളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുക, കന്നിവോട്ടർമാരെ ജനാധിപത്യ പ്രക്രിയയിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുക. ഓരോ ജില്ലയിലെയും ജില്ലാ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial