രാജ്യത്ത് ഗാർഹിക എല്‍.പി.ജി സിലിണ്ട
റുകള്‍ വീണ്ടും ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ ഏകീകരിച്ചു.ഇനിമുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉപഭോക്താക്കള്‍ക്ക് അടുത്ത സിലിണ്ടറിനായി അപേക്ഷിക്കാം. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഇതുസംബന്ധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നിർദേശം നല്‍കി.
നിലവില്‍ എല്‍.പി.ജി വിതരണ സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ 25 ദിവസത്തെ ഇടവേള മതിയാകും. നഗരങ്ങളില്‍ 25 ദിവസവും ഗ്രാമങ്ങളില്‍ 45 ദിവസവുമായിരുന്നു മുൻപത്തെ നിർബന്ധിത ഇടവേള. പുതിയ തീരുമാനത്തോടെ ഗ്രാമീണ മേഖലയിലുള്ള ഉപഭോക്താക്കള്‍ക്ക് 20 ദിവസം മുൻപേ തന്നെ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാനാകും.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് എല്‍.പി.ജി ലഭ്യതയില്‍ തടസ്സം നേരിട്ടപ്പോഴാണ് വിതരണം ക്രമീകരിക്കാൻ ഗ്രാമീണ മേഖലയില്‍ 45 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇന്ത്യൻ ഓയില്‍, ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളോട് പുതിയ പരിഷ്കാരം ഉടനടി നടപ്പിലാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.


