ഗാര്‍ഹിക എല്‍.പി.ജി ബുക്കിംഗ് ഇടവേള ഏകീകരിച്ചു; നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇനി 25 ദിവസത്തിനകം അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാം
രാജ്യത്ത് ഗാർഹിക എല്‍.പി.ജി സിലിണ്ടറുകള്‍ വീണ്ടും ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ ഏകീകരിച്ചു.ഇനിമുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉപഭോക്താക്കള്‍ക്ക് അടുത്ത സിലിണ്ടറിനായി അപേക്ഷിക്കാം. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഇതുസംബന്ധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നിർദേശം നല്‍കി. നിലവില്‍ എല്‍.പി.ജി വിതരണ സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ 25 ദിവസത്തെ ഇടവേള മതിയാകും….

