ന്യൂഡൽഹി: സബ്‌സിഡി ഭാരം കുറക്കാൻ പുതിയ നീക്കവുമായി എണ്ണകമ്പനികൾ. പ്രതിവർഷം വരുമാനത്തിനനുസരിച്ച് മാത്രം സബ്സിഡി നൽകാനുള്ള നീക്കങ്ങൾക്ക് പൊതുമേഖല എണ്ണകമ്പനികൾ തുടക്കമിട്ടു. 24.90 രൂപയാണ് ഇപ്പോൾ സബ്‌സിഡിയായി ഉപഭോക്താക്കൾ എണ്ണകമ്പനികൾക്ക് നൽകുന്നത്..
ഇത് വരുമാനത്തിനനുസരിച്ച് നിജപ്പെടുത്താനാണ് കമ്പനികൾ ഒരുങ്ങുന്നത്. പുതുക്കിയ നിബന്ധനപ്രകാരം കുടുംബത്തിന്റെ വരുമാനം പത്ത് ലക്ഷത്തിന് മുകളിലാണെങ്കിൽ കമ്പനികൾ സബ്സിഡി നൽകില്ല..
ആദായ നികുതി രേഖകൾ പ്രകാരം വരുമാനം 10 ലക്ഷം രൂപക്ക് മുകളിലുള്ളവർക്ക് സബ്സിഡി നൽകില്ലെന്ന സന്ദേശം എണ്ണകമ്പനികൾ അയച്ചുതുടങ്ങി. ഇതുമായി ബന്ധപ്പെട്ട പരാതികൾ ബോധിപ്പിക്കാനുള്ള ഒരു ടോൾഫ്രീ നമ്പറും സന്ദേശത്തിനൊപ്പം കമ്പനികൾ നൽകുന്നുണ്ട്. വരുമാന പരിധി സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നവർക്ക് അത് തെറ്റാണെന്ന് ബോധ്യമുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം പരാതിപ്പെടാം. ടോൾ ഫ്രീ നമ്പറിലൂടെയോ (18002333555) അതത് കമ്പനികളുടെ പോർട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്..
അതേസമയം, 24,50 എന്ന തുച്ഛമായ സബ്സിഡി തുക അനുവദിക്കുന്നതിനായി ആദായനികുതി വിവരങ്ങൾ ഉൾപ്പടെ പരിശോധിച്ച എണ്ണകമ്പനികളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. 400 രൂപയാണ് മുമ്പ് സബ്‌സിഡിയായി എണ്ണകമ്പനികൾ നൽകിയിരുന്നത്..
എന്നാൽ, കോവിഡുകാലത്ത് ഈ സബ്സിഡി തുക 24.90 രൂപയായി നിജപ്പെടുത്തുകയായിരുന്നു. സബ്സിഡി കുറച്ചപ്പോൾ വലിയ പ്രതിഷേധം ഉയർന്നുവെങ്കിലും കോവിഡ് കാലം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ പുനരാലോചന നടത്താൻ കമ്പനികൾ തയാറായിരുന്നില്ല. ഇപ്പോൾ മിഡിൽ ഈസ്റ്റ് പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില വർധിക്കുന്നതിനിടെയാണ്..


