തിരുവനന്തപുരം: നേമം മണ്ഡലത്തിൽ സിപിഐയിൽ കൂട്ടരാജി. മുൻ മണ്ഡലം സെക്രട്ടറി വി എസ് സുലോചനന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കൊഞ്ചിറവിള ഗോപു, വി എം രാജേഷ്,അമ്പലത്തറ വാർഡ് മുൻ കൗൺസിലർ ഗീതാകുമാരി, മണ്ഡലം കമ്മിറ്റി അംഗങ്ങൾ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, ബഹുജന സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പ്രവർത്തകരാണ് കോൺഗ്രസ്സിൽ ചേർന്നത്. മുൻ മന്ത്രി വി ശിവൻകുട്ടിയെ പരാജപ്പെടുത്താൻ ശ്രമിച്ചതിൻ്റെ പേരിൽ വി എസ് സുലോചനെ സിപിഐ സസ്പെൻ്റ് ചെയ്തിരുന്നു. ജി ആർ അനിൽ പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു
ആരോഗ്യ മന്ത്രി കെ മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ നാടാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, കെ എസ് ശബരീനാഥൻ, മണക്കാട് സുരേഷ്, ജില്ലാ യുഡിഎഫ് ചെയർമാൻ പി കെ വേണുഗോപാൽ, മീനാങ്കൽ കുമാർ തുടങ്ങി പ്രമുഖ കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.


