ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം….

Read More

മധുരയിൽ മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ മദ്യപസംഘം ആക്രമിച്ചു; പരിക്കേറ്റ ഗാർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മധുര : മധുരയിൽ മലയാളി റെയിൽവേ ഗാർഡിന് നേരെ ആക്രമണം നടന്നു. കൊല്ലം സ്വദേശി രാഖി (28)യെ ആണ് മദ്യപസംഘം ആക്രമിച്ചത്. മധുര റെയിൽവേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിന് തൊട്ടു മുൻപ് ട്രെയിൻ സിഗ്നൽ കാത്ത് കിടക്കുമ്പോഴാണ് സംഭവം. ട്രെയിനിന് സിഗ്നൽ നൽകാനുള്ള ചുമതലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് രാഖിയായിരുന്നു. രാഖിയുടെ ഫോണും പണവും സൂക്ഷിച്ച ബാഗും മാലയും തട്ടിയെടുത്ത അക്രമികൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരോഗ്യ…

Read More

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ 26 വയസുകാരൻ മുങ്ങിമരിച്ചു

തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് തെങ്കാശി സ്വദേശി മണികണ്ഠൻ (26) ആണ് മരിച്ചത്. ചേനത്തുനാട് കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് നീന്തുതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ഇന്ന് വൈകുന്നേരം ട്ട് നാല് മണിയോടെയായിരുന്നു അപകടം. പുഴയുടെ മറുകരയിൽ ഉണ്ടായിരുന്ന മീൻപിടിത്തക്കാരാണ് മണികണ്ഠൻ മുങ്ങി പോകുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ ചാലക്കുടി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ചാലക്കുടി ഫയർഫോഴ്സും പൊലീസും എത്തി നടത്തിയ തിരച്ചിലിൽ അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്…

Read More

ആലപ്പുഴയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയ പാതയിൽ വണ്ടാനം ടിഡി മെഡിക്കൽ കോളജിനു സമീപം വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികയായ മലപ്പുറം വണ്ടൂർ നരിവള്ളിയിൽ സീന (48) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.കാറിൽ യാത്ര ചെയ്ത മറ്റ് നാലുപേർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അവർ ആശുപത്രിയിൽ ചികിത്സയിലാണ്. Share on FacebookTweetFollow us

Read More

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

വെല്ലിങ്ടന്‍: ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാച്ചത്. ട്രാവലിങ് റിസര്‍വായി ഒരു താരവും ഉള്‍പ്പെട്ടിട്ടുണ്ട്. കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും. ടീം പ്രഖ്യാപനത്തില്‍ വലിയ അത്ഭുതങ്ങളില്ല. പതിവ് മുഖങ്ങള്‍ തന്നെയാണ് ടീമിലുള്ളത്. ഏകദിന ലോകകപ്പിലെ ന്യൂസിലന്‍ഡിന്റെ ഹീറോ രചിന്‍ രവീന്ദ്രയും ടീമിലുള്‍പ്പെട്ടു. നിലവിലെ ഐപിഎല്ലില്‍ മിന്നും ഫോമില്‍ പന്തെറിയുന്ന ട്രെന്റ് ബോള്‍ട്ടും ടീമിലുണ്ട്. ബെന്‍ സീര്‍സാണ് ട്രാവലിങ് റിസര്‍വ് താരം. ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലന്‍, ട്രെന്റ്…

Read More

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍: പേരാവൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ 20കാരന്‍ മരിച്ചു. കണ്ണൂര്‍ മണത്തണ പുതിയപുരയില്‍ അഭിഷേക് (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അഭിഷേക് സഞ്ചരിച്ച സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ രണ്ടാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയാണ്. പുതിയ പുരയില്‍ ദിവാകരന്റെയും ജീനയുടെയും മകനാണ് Share on FacebookTweetFollow us

Read More

തമിഴ് സിനിമയില്‍ ഇന്നും ജാതീയത നിലനില്‍ക്കുന്നു; മലയാള സിനിമ കണ്ടു പഠിക്കണം’; സമുദ്രക്കനി

തമിഴ് സംവിധായകര്‍ ജാതീയത കാണിക്കാറുണ്ടെന്ന നടന്‍ സമുദ്രക്കനിയുടെ പരാമര്‍ശം വിവാദമാകുന്നു. ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിലാണ് തമിഴ് സിനിമയിലെ ജാതീയതയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ ജാതി നോക്കി യൂണിറ്റിനെ തിരഞ്ഞെടുക്കുന്ന സംവിധായകര്‍ തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ഉണ്ടെന്ന് നടന്‍ പറഞ്ഞു. 2003-ല്‍ പുറത്തിറങ്ങിയ ‘ഉന്നൈ സരണഅടൈന്തേന്‍’ എന്ന ചിത്രത്തിലൂടെയാണ് സമുദ്രക്കനി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് ശശികുമാര്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ‘സുബ്രമണ്യപുരം’ എന്ന ചിത്രത്തിലും താരം പ്രധാന വേഷം അവതരിപ്പിച്ചിരുന്നു….

Read More

പണം വാങ്ങി ജോലി വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് സംഘങ്ങള്‍ സജീവം; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: കെഎസ്ഇബിയിലിലേക്ക് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങള്‍ സജീവമാണെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവെന്നും അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും അധികൃതര്‍ പറയുന്നു. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് വഴിയും. അതിനാല്‍ ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു….

Read More

ലൈംഗിക ചേഷ്ട കാണിച്ചിട്ടില്ല; മേയർ ഭരണസ്വാധീനം ഉപയോഗിക്കുന്നു എന്ന് കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം : നടുറോഡിലെ തർക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ ആരോപണങ്ങൾ തള്ളി കെഎസ്ആർടിസി ഡ്രൈവർ എച്ച്എൽ യദു.ലൈംഗിക ചേഷ്ട കാണിച്ചിട്ടില്ല. മേയർ മോശമായാണ് പെരുമാറിയത്. മേയർ ഭരണസ്വാധീനം ഉപയോഗിക്കുകയാണെന്നും ഡ്രൈവർ പറഞ്ഞു. താൻ ലഹരി ഉപയോഗിച്ചിട്ടില്ല. സച്ചിൻ ദേവ് എംഎൽഎയാണ് യാത്രക്കാരെ ഇറക്കിവിട്ടത്. തനിക്കെതിരെ ഉള്ളത് പഴയ കേസുകളാണ്. മേയർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തില്ല. സംഭവം നടന്ന ഉടനെ പരാതി നൽകിയിരുന്നു. കേസെടുക്കാൻ ബോധപൂർവ്വം വൈകിപ്പിക്കുകയാണ്. പൊലീസ് പറഞ്ഞിട്ടാണ് എംഎൽഎ വിളിച്ച് ക്ഷമാപണം…

Read More

മേയറുടെ വാദം പൊളിയുന്നു, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു

തിരുവനന്തപുരം :മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ടു. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ശേഷം കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്ലാമൂട് – പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial