Headlines

കെഎൽ 55 ഡി 4455, കെഎൽ 46 ടി 3622; തൃശൂരിൽ വെല്ലുവിളിക്കൊടുവിൽ ലക്ഷങ്ങളുടെ കാർ ബെറ്റ് വച്ച് പ്രവർത്തകർ

   തൃശൂർ: ഒരു ആവേശത്തിന് ബെറ്റ് വയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ക്രിക്കറ്റിനും ഫുട്ബോളിനും എന്നുവേണ്ട എന്തിനും കയറി ബെറ്റ് വക്കുന്നവരുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ചില്ലറ തുട്ടുമുതൽ വലിയ തുകക്ക് വരെ ബെറ്റ് വയ്ക്കുന്നവരെയും നമുക്ക് കാണാനാകും. അത്തരമൊരു ബെറ്റാണ് ഇപ്പോൾ തൃശൂരിൽ സംഭവിച്ചിരിക്കുന്നത്. ആര് ജയിക്കുമെന്ന വെല്ലുവിളിക്കൊടുവിൽ ലക്ഷങ്ങൾ വിലയുള്ള സ്വന്തം കാറാണ് രണ്ടുപേർ ബെറ്റുവച്ചിരിക്കുന്നത്. വീഡിയോ എടുത്ത് ബെറ്റ് പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകനും എൻ…

Read More

കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

   മുംബൈ: മഹാരാഷ്ട്രയിലെ കോലാപുരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. വാഹനം ഓടിച്ചിരുന്ന 72 വയസുള്ള വസന്ത് ചവാനും പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. മൂന്ന് ബൈക്കുകളിലേക്കും ഒരു കാറിലേക്കും കാർ ഇടിച്ചുകയറുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് നഗരത്തിലെ സൈബർ ചൗക്കിൽ അപകടം ഉണ്ടായത്. വസന്ത് ചവാൻ ശിവാജി സർവകലാശാലയിലെ മുൻ ആക്ടിങ് വൈസ് ചാൻസലറാണ്. അതേസമയം, അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യ…

Read More

7,755 കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ പക്കലുണ്ട്: റിസർവ് ബാങ്ക്

2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളിൽ 97.82 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്നും, പിൻവലിച്ച നോട്ടുകളിൽ 7,755 കോടി രൂപ മാത്രമാണ് ഇപ്പോഴും പൊതുജനങ്ങളിലുള്ളതെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2023 മെയ് 19 ന്, പ്രചാരത്തിൽ നിന്ന് 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു . 2023 മെയ് 19-ന് വ്യാപാരം അവസാനിച്ചപ്പോൾ 3.56 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ മൊത്തം മൂല്യം 2024 മെയ് 31-ന്…

Read More

സിക്‌സടിച്ചതിന് ശേഷം കുഴഞ്ഞുവീണു; ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

മുംബൈ: ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. മുംബൈയിലെ മിരാ റോഡിന് സമീപമാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിങ്ക് ജഴ്‌സിയണിഞ്ഞ യുവാവ് തകര്‍പ്പന്‍ സിക്‌സടിക്കുന്നത് വീഡിയോയില്‍ കാണാം. അടുത്ത പന്തിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീഴുന്നത്. ഉടന്‍ തന്നെ സഹതാരങ്ങള്‍ ഓടിക്കൂടുന്നതും വീഡിയോയിലുണ്ട്.മിരാ റോഡിലെ കാഷിമീര ഏരിയയിലുള്ള ടര്‍ഫില്‍ കളിക്കുന്നതിനിടെ യുവാവിന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞെട്ടിപ്പിക്കുന്ന സംഭവത്തെ തുടര്‍ന്ന് കാഷിഗോവന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് Share on FacebookTweetFollow us

Read More


ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ, ഒരുക്കങ്ങള്‍ എല്ലാം പൂര്‍ണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശിച്ചത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു. നാളെ രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും തുടര്‍ന്ന് രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. ഇവിഎം വോട്ടുകള്‍…

Read More

40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്‍

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍ പി സി രാമദാസ് പിടിയിലായത്. പത്തു സെന്റ് സ്ഥലത്തിന്റെ തരംമാറ്റവുമായി ബന്ധപ്പെട്ട് 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.വസ്തു തരംമാറ്റത്തിന് സ്ഥലം ഉടമയോട് 75,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് വിലപേശി 60,000 ലും തുടര്‍ന്ന് 50,000 ലുമെത്തി. ഒടുവില്‍ 40,000 രൂപയെങ്കിലും തന്നാല്‍ ഇടപാട് ശരിയാക്കാമെന്ന് സര്‍വേയര്‍ അറിയിച്ചു.തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ 40,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ…

Read More

വോട്ടുചെയ്തത് 64.2 കോടി പേര്‍, ലോകറെക്കോര്‍ഡ്; 31.2 കോടി വനിതകള്‍, ഫലപ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിൽ വീഴ്ച ഉണ്ടാകില്ല. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ വോട്ടു ചെയ്തു. ഇത് ലോക റെക്കോര്‍ഡാണ്. വനിതാ പങ്കാളിത്തത്തിലും റെക്കോര്‍ഡാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ ഉള്‍പ്പെടെ ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് എല്ലാ ജി 7 രാജ്യങ്ങളിലെയും 1.5 ഇരട്ടി വോട്ടര്‍മാരും യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ…

Read More

അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കാത്തതില്‍ മനംനൊന്ത് 13 വയസുകാരന്‍ തൂങ്ങിമരിച്ചു

പാലക്കാട് :കൂറ്റനാട് ചാത്തനൂരില്‍ പതിമൂന്നുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശിവന്‍ -രേഷ്മ ദമ്പതികളുടെ മകന്‍ കാളിദാസനെയാണ് ഞായറാഴ്ച്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്.അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് വിഷമിച്ച്‌ വീടിന്റെ മുകള്‍ നിലയിലേക്ക് പോയതായിരുന്നു കാളിദാസന്‍. ഏറെ നേരമായി കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ മച്ചില്‍ കെട്ടിയിട്ടിരുന്ന സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശത്തെ ക്ലിനിക്കിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണം നേരത്തെ…

Read More

‘ഇനി ഞാന്‍ മാലിന്യം വലിച്ചെറിയില്ല’; പൊതുസ്ഥലത്ത് ചപ്പുചവറിട്ട വിദ്യാർത്ഥികൾക്ക് ശിക്ഷ നൂറ് തവണ ഇംപോസിഷൻ

ഇടുക്കി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ കോളേജ് വിദ്യാർത്ഥികൾക്ക് 1000 പിഴയും നൂറ് തവണ ഇംപോസിഷനും പഞ്ചായത്ത് ശിക്ഷ ആയി നൽകി. അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപം ആണ് വിദ്യാർത്ഥികൾ മാലിന്യം തള്ളിയത്. അറക്കുളം പഞ്ചായത്തിന്റെ വേറിട്ട ശിക്ഷാനടപടി ഏറെ പ്രശംസ നേടി. ‘ഇനി ഞാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്ന സത്യവാചകമാണ് നൂറ് തവണയെഴുതാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്. പഞ്ചായത്ത് ഓഫീസില്‍ വച്ചു തന്നെ നൂറു പ്രാവശ്യം എഴുതിക്കൊടുത്ത് ആയിരം രൂപ പിഴയുമടച്ച് വിദ്യാര്‍ഥികള്‍ മടങ്ങി….

Read More

തെരഞ്ഞെടുപ്പ് ഫലം; സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ സന്ദേശങ്ങക്ക് വിലക്ക്; മുന്നറിയിപ്പുമായി ജില്ലാ കലക്ടർ

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജവാർത്ത ഷെയർ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹില്‍ കുമാര്‍ സിംഗ്‌. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ വഴി വ്യാജ പോസ്റ്റ്, വീഡിയോകള്‍, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിച്ചാൽ അവർക്കെതിരെ നടപടി സ്വീകരിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘വാര്‍ത്തകളുടെ നിജസ്ഥിതി എളുപ്പത്തില്‍ സ്ഥിരീകരിക്കുന്നതിന് ജില്ലാതലത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial