ഇരട്ട വോട്ടും ആൾമാറാട്ടവും കേരളത്തിൽ നടക്കില്ല; രാജ്യത്ത് മറ്റെവിടെയുമില്ലാത്ത സംവിധാനവുമായി സംസ്ഥാനം
തിരുവവന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി നാളുകൾ മാത്രമാണ് ബാക്കി. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി കഴിഞ്ഞു. ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ‘എ എസ് ഡി മോണിട്ടർ സിഇഒ കേരള’ എന്ന ആപ്പാണ് എൻഐസി കേരളയുടെ സഹായത്തോടെ കേരളത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കുന്നതിനാൽ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ്…

