അങ്കണവാടിയിൽ തിളച്ചപ്പാൽ കുടിപ്പിച്ചു; ഭിന്നശേഷിക്കാരനായ 5 വയസ്സുകാരന് ഗുരുതര പൊള്ളൽ; ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ നാലു ദിവസമായി ആശുപത്രിയിൽ

കണ്ണൂർ: ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന് അംഗനവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയെന്ന് പരാതി. തിളച്ച പാൽ കുടിച്ച കുട്ടിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ജന്മനാ സംസാരശേഷിയില്ലാത്ത കുഞ്ഞ് കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4 ദിവസമായി ചികിത്സയിലാണ്. ഭക്ഷണമോ വെള്ളമോ കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് കുട്ടിക്ക് ഇപ്പോൾ. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചുനൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത് Share on FacebookTweetFollow us

Read More

സൈനിക വാഹനത്തിന് മുകളിൽ കല്ല് വീണു; മലയാളി ജവാന് ദാരുണാന്ത്യം

കോഴിക്കോട്: ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദർശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാട്ടിൽ എത്തിക്കും. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെ കണ്ണൂരിൽ എത്തിക്കുമെന്നാണു കരസേനയിൽ നിന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം….

Read More

വേനല്‍ മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ഇന്ന് രണ്ടു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലേര്‍ട്ടുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മേയ് 10 മുതല്‍ 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…

Read More

തിരുവനന്തപുരം കരമനയിൽ യുവാവിനെ തലക്കടിച്ചു കൊന്നു

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ചു കൊന്നു. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കമ്പി വടികൊണ്ട് തലക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിടുകയായിരുന്നു. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ അഖിലിനെ ഇന്നവോയിൽ കയറ്റി കൊണ്ട് പോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. കരമന അനന്ദു വധ കേസിലെ പ്രതി അനന്തു കൃഷ്ണൻ്റെ നേതൃത്വലായിരുന്നു അക്രമമെന്ന് പൊലീസ് അറിയിച്ചു. മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ. ഒരാഴ്ച മുമ്പ് ബാറിലുണ്ടായ തർക്കമാണ് കൊലപാതത്തിന് പിന്നിൽ Share…

Read More

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് പതിവ്; യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. പേരാമ്പ്ര കൂത്താളി ആയിഷ മന്‍സിലില്‍ അബ്ദുള്ള മനാഫ് (26), കണ്ണൂര്‍ പള്ളിക്കുന്ന് ലിജാസ് ഹൗസില്‍ ലിജാ ജയന്‍ (27) എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ സരയൂ ഗോള്‍ഡ് എന്ന ജ്വല്ലറിയില്‍ മുക്കുപണ്ടം പണയം വച്ച് 1,30,000 രൂപ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്. മറ്റൊരു സ്ഥാപനത്തില്‍ നിന്ന് സമാന രീതിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുവരും പിടിയിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുന്‍പും…

Read More

അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; അൻപതുവയസുകാരൻ അറസ്റ്റിൽ

കോഴിക്കോട്: അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. 50 വയസുള്ള അശോകനെയാണ് പൊലീസ് പിടികൂടിയത്. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ ആണ് അറസ്റ്റ്. അങ്കണവാടിക്ക് സമീപത്തായാണ് ഇയാള്‍ താമസിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് ദിനത്തിലും വിഷു ദിവസവും രണ്ടു കുട്ടികളെ വീട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി. അഞ്ച് വയസ്സില്‍ താഴെയുള്ളതാണു രണ്ട് കുട്ടികളും. അങ്കണവാടി ജീവനക്കാര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൊഴി രേഖപ്പെടുത്തിയശേഷം…

Read More

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരു മരണം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാൾ മരിച്ചു. ചാലിയാർ പഞ്ചായത്തിലെ 41 വയസുകാരനാണ് ഇന്ന് ( വെള്ളിയാഴ്ച) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് മരണം. രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. മാര്‍ച്ച് 19 ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒമ്പതു വയസ്സുകാരി പെൺകുട്ടിക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മെഡിക്കൽ ഓഫീസറും ആരോഗ്യപ്രവർത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചിരുന്നു. ഏപ്രിൽ 22ന്…

Read More

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: മുന്‍ എടിഎസ് തലവന്‍ ഐജി പി വിജയന് സ്ഥാനക്കയറ്റം. ഐജി പി വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ സസ്‌പെന്‍ഷനിലാവുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. മാസങ്ങളോളം സേനയ്ക്ക് പുറത്തായിരുന്നു. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് വകുപ്പുതല അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് സ്ഥാനക്കയറ്റം നല്‍കിയത്….

Read More

പത്മപ്രഭാപുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്

തൃശൂർ : പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളീയ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായുള്ള മലയാള കവിതയുടെ ബന്ധം മുറിഞ്ഞുപോവാതെ നിലനിര്‍ത്തിയ കവിയാണ് റഫീക്ക് അഹമ്മദ് എന്ന് പുരസ്‌കാര സമിതി വിലയിരുത്തി.പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ എന്‍എസ് മാധവന്‍ ചെയര്‍മാനും കവിയും ഗദ്യകാരനുമായ കല്‍പ്പറ്റ നാരായണന്‍, നിരൂപക എസ്. ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത് എന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയര്‍മാന്‍ എം വി…

Read More

കിളിമാനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭൂമാഫിയ ഉദ്യോഗസ്ഥ ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക;എഐവൈഎഫ്

കിളിമാനൂർ.:പഴയകുന്നുമ്മേൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് ഭൂമി കയ്യേറ്റവും വ്യാജരേഖ ചമച്ച് കുന്നിടിക്കലും വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥ ഭൂമാഫിയ ബന്ധമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം ചാറയത്ത് ഉടമസ്ഥൻ അറിയാതെ മണ്ണിടിച്ച് കടത്തിയത് ഉദ്യോഗസ്ഥ ഭൂമാഫിയ ബന്ധത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്.ഇത്തരം ഭൂമാഫിയ ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. കൂടാതെ പഴയകുന്നുമ്മൽ പഞ്ചായത്തിൽ അനുവദിച്ചിരിക്കുന്ന മണ്ണ് ഖനന പാസുകളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വ്യാജരേഖ ചമച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എ ഐ വൈ എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial