‘ആവേശം’ ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

ഫഹദ് ഫാസിൽ ചിത്രം ആവേശം തിയറ്ററുകളിൽ നിന്നും ഒടിടിയിലേക്ക്. ആമസോൺ പ്രൈമിൽ മെയ് ഒൻപതു മുതൽ സ്രീമിങ് ആരംഭിക്കും. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 150 കോടി ക്ലബ്ബിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്. ചിത്രം ഹൗസ് ഫുള്ളോടെ മുന്നേറുന്നതിനിടെ ആവേശം ഒടിടിയിലേയ്ക്ക് എത്തുന്നത്. വിഷു റിലീസ് ആയി പുറത്തിറങ്ങിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം കൂടിയാണ്. കേരളത്തിൽ നിന്ന് മാത്രം 66 കോടിയാണ് ചിത്രം നേടിയത്. കർണാടക–തമിഴ്‌നാട് എന്നിവിടങ്ങളിൽ…

Read More

‘തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം’- സുപ്രീം കോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നതു സംബന്ധിച്ചു കർശന നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ഒരു ഉത്പന്നത്തിന്റേയോ സേവനത്തിന്റേയോ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കണ്ടെത്തിയാൽ അതിന്റെ ഭാഗമായ സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കും തുല്യ ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നു പരമോന്നത കോടതി വ്യക്തമാക്കി. പ്രചരിപ്പിക്കുന്ന പരസ്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമില്ലെന്നു ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സെലിബ്രിറ്റികളടക്കമുള്ളവർക്കുണ്ട്. ജനങ്ങൾക്കിടയിൽ ഇത്തരം ആളുകൾക്കുള്ള വിശ്വാസം ദുരുപയോഗം ചെയ്യരുതെന്നും കോടതി ചൂണ്ടിക്കാട്ടി. പതഞ്ജലി പരസ്യ വിവാദ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. ജസ്റ്റിസ് ഹിമ…

Read More

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; വേഗത്തിൽ റിസൾട്ടറിയാൻ മൊബൈൽ ആപ്പും; പ്രഖ്യാപനം 3 മണിക്ക്

തിരുവനന്തപുരം: എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. കഴിഞ്ഞ വർഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. പി.ആർ.ഡി ലൈവ് ആപ്പിലൂടെയും ഇക്കുറി ഫലം വേഗത്തിൽ അറിയാം. ഔദ്യോഗിക ഫല പ്രഖ്യാപനം നടന്നാലുടൻ…

Read More

തിരുവനന്തപുരത്ത് ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം 6.45ന് മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം വച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്ക് വീണത്. മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. Share on FacebookTweetFollow us

Read More

ക്ഷേത്രങ്ങളിൽ ഇനി നിവേദ്യത്തിന് ഈ പൂവ് മാത്രം മതി; നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഇനി നിവേദ്യത്തിന് കൃഷ്ണതുളസി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് നിർദ്ദേശം. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രൻ മരണപ്പെട്ടത് അരളിപ്പൂവിന്റെ ഇതളുകൾ ഉള്ളിൽച്ചെന്നാണെന്ന വിവരം പുറത്തു വന്നതോടെയാണ് ക്ഷേത്ര നിവേദ്യങ്ങളിൽ ഉപയോഗിക്കുന്ന പൂക്കളുമായി ബന്ധപ്പെട്ട് ദേവസ്വംബോർഡ് പുതിയ നിർദ്ദേശം നൽകിയത്. യുവതിയുടെ രാസപരിശോധനാഫലത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചാൽ അരളിപ്പൂക്കളുടെ ഉപയോഗം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം…

Read More

കൊടിഞ്ഞി ഫൈസൽ വധം; വാദം കേൾക്കുന്നത് ജൂൺ 26ലേക്ക് മാറ്റി

തിരൂർ: ഏറെ വിവാദമായ കൊടിഞ്ഞി ഫൈസൽ വധക്കേസിൽ വാദം കേൾക്കുന്നത് ജൂൺ 26ലേക്ക് മാറ്റി. കേസ് തിങ്കളാഴ്ച തിരൂർ ജില്ല കോടതിയുടെ പരിഗണനക്ക് വന്നെങ്കിലും വാദം കേൾക്കുന്നത് ജൂൺ 26ലേക്ക് മാറ്റിവെക്കുകയായിരുന്നു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചുള്ള ഉത്തരവ് ലഭിക്കാത്തതിനാൽ വാദം കേൾക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യത്തെത്തുടർന്നാണ് കേസ് അടുത്ത മാസത്തേക്ക് മാറ്റിവെച്ചത്. ഫൈസലിൻ്റെ ഭാര്യ ജസ്നക്ക് വേണ്ടി അഡ്വ. ഫവാദ് പത്തൂർ ഹാജറായി. അഡീഷണൽ സെഷൻസ് കോടതിയിൽ എൻ.ആർ കൃഷ്ണകുമാറാണ് വിചാരണയ്ക്കുള്ള തീയതി പ്രഖ്യാപിക്കാനായി തിങ്കളാഴ്ച കേസ്…

Read More

കുന്നംകുളം പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണന്ത്യം

കുന്നംകുളം : പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പെരുമ്പിലാവ് കോട്ടോൽ സ്വദേശി അഭിഷേകാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. പെരുമ്പിലാവ് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്നു മൈത്രി ബസ്സും എതിർദിശയിൽ വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അഭിഷേകിന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Share on FacebookTweetFollow us

Read More

l00 ജിഗാബൈറ്റ് വേഗത; ലോകത്തിലെആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ച് ജപ്പാൻ

ടെക് മേഖല വേഗതയിൽ മുന്നേറികൊണ്ടിരിക്കുകയാണ് അതിനൊപ്പം ലോകം മാറികൊണ്ടിരിക്കുകയാണ്. ഇപ്പോൾ‌ 5ജി വരെയെത്തി നിൽക്കുകയാണ്. 6ജിയിലേക്ക് ലോകം മാറുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇതിനിടെ ടെക് ലോകത്തെ ഞെട്ടിച്ച് ആദ്യ 6ജി ഉപകരണം ജപ്പാൻ വികസിപ്പിച്ചിരിക്കുന്നത്. ജപ്പാനിലെ പ്രമുഖ ടെലികോം കമ്പനികളുടെ സഹകരണത്തോടെയാണ് ജപ്പാൻ ആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. 100 ജിഗാബൈറ്റ് വേഗതയെന്ന നാഴികക്കല്ല് കൈവരിക്കാൻ 6ജിക്ക് കഴിയുമെന്നാണ് അവകാശവാദം. DOCOMO, NTT കോർപ്പറേഷൻ, NEC കോർപ്പറേഷൻ, ഫുജിറ്റ്സു തുടങ്ങിയ ജപ്പാനിലെ ടെലികോം കമ്പനികളാണ് 6ജി…

Read More

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിക്ക് പ്രതിസന്ധിയായി ഹരിയാന. സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനോടുള്ള പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ അംഗസംഖ്യ നിലവിൽ 42 ആണ്. ബിജെപി സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാന്റെയും നേതൃത്വത്തിലാണ് എംഎല്‍എമാർ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ…

Read More

തിരുവനന്തപുരത്ത് ടിപ്പറിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.പെരുമാതുറ സ്വദേശിനി റുക്‌സാന (35)യാണ് മരിച്ചത്. മൂന്നര മണിയോടെയാണ് സംഭവം. കഴക്കൂട്ടം ഭാഗത്തുനിന്നും കണിയാപുരത്തേയ്ക്ക് ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോയ യുവതിയാണ് മരിച്ചത്. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേയ്ക്ക് ഒതുക്കിയപ്പോള്‍ ലോറിയില്‍ തട്ടിയ റുക്‌സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്തുനിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്. തുടര്‍ന്ന് ലോറി പിന്നോട്ടെടുത്താണ് യുവതിയെ മാറ്റിയത്. ചതഞ്ഞരഞ്ഞ യുവതിയെ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച യുവതിക്ക് പരിക്കില്ല. ലോറി ഡ്രൈവര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial