വധശിക്ഷക്ക് പുതിയ രീതി :
ഈ മാസം 25ന് വാഷിംഗ് ടനിൽ നടപ്പാക്കുന്ന വധശിക്ഷ പുതിയ രൂപത്തിൽ

വാഷിംഗ്ടണ്‍ : നൈട്രജൻ വാതകം ഉപയോഗിച്ച്‌ വധശിക്ഷ നടപ്പാക്കാൻ അലബാമ സംസ്ഥാനത്തിന് അനുമതി നല്‍കി യു.എസ് ഫെഡറല്‍ കോടതി.ഈ മാസം 25ന് കെന്നത്ത് യൂജിൻ സ്മിത്ത് എന്നയാളുടെ വധശിക്ഷ ഈ രീതിയില്‍ നടപ്പാക്കും. നൈട്രജൻ നല്‍കി വധിക്കരുതെന്ന സ്മിത്തിന്റെ അഭ്യര്‍ത്ഥന കോടതി തള്ളി. എന്നാല്‍, ഈ മാര്‍ഗം ക്രൂരവും പരീക്ഷണാത്മകവുമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. യു.എസില്‍ ഇതാദ്യമായാണ് നൈട്രജൻ നല്‍കി വധശിക്ഷ നടപ്പാക്കുന്നത്. അതേ സമയം, കോടതി ഉത്തരവിനെതിരെ സ്മിത്തിന്റെ അഭിഭാഷകര്‍ അപ്പീല്‍ നല്‍കിയേക്കും.പ്രതിയെ…

Read More

39ാം സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളക്ക് സമാരംഭം

തിരുവനന്തപുരം: 39-ാം മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരതു തുടക്കമായി.നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ ആദിത്യമരുളുന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആർ . ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ: ജി.ആർ അനിൽ അധ്യക്ഷനായി.സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്കൂളുകളിൽ നിന്നുള്ള കായിക താരങ്ങൾ അണി നിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റ് ഉദ്ഘാടന ചടങ്ങിന് പകിട്ടേകി….

Read More

എസ്എഫ്ഐക്ക് തിരിച്ചടി; മലയാളം സർവ്വകലശാല യൂണിയൻ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മലയാളം സർവ്വകലശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത് റദ്ദാക്കി ഹൈക്കോടതി. എംഎസ്ഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്നും ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമം കോടതി ഉത്തരവിട്ടിട്ടുണ്ട്. Share on FacebookTweetFollow us

Read More

കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ അടച്ചിട്ട കടമുറിയിൽ കണ്ടത് മനുഷ്യന്റെ തലയോട്ടി; പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

വടകര: കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറി പൊളിച്ചു നീക്കുന്നതിനിടെ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടത്. ഷട്ടര്‍ അടച്ച നിലയിലുള്ള കട ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ല. പേപ്പര്‍, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്ന് കരുതുന്നു. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിവരുന്നു. റൂറല്‍ എസ്.പി എത്തിയശേഷം തുടര്‍ നടപടി സ്വീകരിച്ചു. Share on FacebookTweetFollow us

Read More

കൊല്ലത്ത് അച്ഛനും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: അച്ഛനെയും രണ്ടു മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ജവഹർ നഗറിലാണ് സംഭവം. ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ(4) എന്നിവരെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷമുള്ള ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. Share on FacebookTweetFollow us

Read More

ബാഗിലെ തുണികൾക്കിടയിൽ പാക്കറ്റുകളിലായി ഒളിപ്പിച്ചു; റെയിൽവേ കംപാർട്ട്മെന്റിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെത്തി

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. പാലക്കാട്‌ ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസ്സിന്റെ മുൻവശത്തുള്ള ജനറൽ കംപാർട്ട്മെന്റിൽ ഇരുന്ന ബാഗിൽ നിന്നും 5 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ബാഗിലെ തുണികൾക്കിടയിൽ 5 പാക്കറ്റുകളിലായി ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ്. ആർപിഎഫും ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് സംയുക്തമായി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കമ്പാർട്മെന്റിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ജനറൽ കമ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ ലഗേജ് റാക്കിൽ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട…

Read More

ബാത്ത്‌റൂമില്‍ കയറി അതിജീവിതയെ ലൈം ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 35 വ‍ര്‍ഷം കഠിന തടവും 185000 രൂപ പിഴയും

തൃശൂര്‍: അതിക്രമിച്ച് കയറി ബാത്ത്‌റൂമില്‍ വച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വ‍ര്‍ഷം കഠിന തടവും 185000 രൂപ പിഴയും വിധിച്ച് കോടതി. പൊന്നൂക്കര കുന്നുംപുറം വീട്ടില്‍ വിഷ്ണു ആണ് പ്രതി. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി ജയപ്രഭുആണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. 2021 നവംബര്‍ മാസം അര്‍ധരാത്രിയില്‍ പ്രതി അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലെ അടുക്കളയുടെ സമീപമുള്ള ബാത്ത്‌റൂമില്‍ വച്ച് അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം. വിവിധ…

Read More

കലാഭവൻമണിയുടെ
നാടൻപാട്ടു പഠനം
” മണിത്താളം”
കവർപ്രകാശനം
ഗുരുവായൂരിൽ നടന്നു

കലാഭവൻമണിയുടെ നാടൻപാട്ടുകളെ കുറിച്ചുള്ള പഠനപുസ്തകം “മണിത്താള”ത്തിന്റെ പുതിയ കവർ പ്രകാശനം നടന്നു. സാംസ്ക്കാരിക പ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ജനറൽസെക്രട്ടറിയുമായ പുതൂർ രമേഷ്കുമാർ പ്രകാശനംനിർവ്വഹിച്ചു.നാടക,ചലച്ചിത്രഗാനരചയിതാവ് രാധാകൃഷണൻ കുന്നുംപുറം എഴുതിയ” മണിത്താളം ” എന്നപുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് പുറത്തിറങ്ങുന്നത്. ഗുരുവായൂർ, തീരഭൂമി ബുക്ക് സ്റ്റാളിൽ നടന്ന ചടങ്ങിൽകലാനികേതൻ കലാകേന്ദ്രം കോ – ഓഡിനേറ്റർ അഭിജിത്ത് പ്രഭ, എഴുത്തുകാരൻ രാധാകൃഷ്ണൻ കുന്നുംപുറം, സുജാത തുടങ്ങിയവർ പങ്കെടുത്തു. Share on FacebookTweetFollow us

Read More

ഇനി വാട്‌സ്ആപ്പിന്റെ പച്ചനിറം മാറ്റാം, അഞ്ച് കളര്‍ ഓപ്ഷനുകള്‍; പുതിയ ഫീച്ചര്‍ 

ന്യൂഡൽഹി:ഉപയോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തിൽ പുതിയതായി അവതരിപ്പിക്കാൻ പോകുന്നതാണ് തീം ഫീച്ചർ. നിലവിലെ ഡിഫോൾട്ട് തീം മാറ്റി പുതിയ തീം നൽകാൻ ഉപയോക്താക്കൾക്ക് തന്നെ കഴിയുന്ന തരത്തിലാണ് ക്രമീകരണം വരാൻ പോകുന്നത്. ഇതിനായി പുതിയ സെക്ഷൻ വരുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിന്റെ ബ്രാൻഡിങ് നിറം മാറ്റാൻ കഴിയുന്ന വിധമാണ് സംവിധാനം. നിലവിൽ വാട്‌സ്ആപ്പിന്റെ ബ്രാൻഡിങ് നിറം പച്ചയാണ്. ഇതിന് പകരം നീല, വെള്ള, കോറൽ, പർപ്പിൾ എന്നി നിറങ്ങളിൽ ഏതെങ്കിലും ഒന്ന്…

Read More

കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാന ചുവടുവയ്പ്പ്; റോബോട്ടിക് സര്‍ജറി യൂണിറ്റ് തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

തിരുവനന്തപുരം: കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം ആര്‍.സി.സി കാന്‍സര്‍ ചികിത്സയ്ക്കായി റോബോട്ടിക് സര്‍ജറിയ്ക്ക് തുടക്കം കുറിക്കുന്നു. വൻകിട ആശുപത്രികളിൽ മാത്രം കണ്ടുവരുന്ന മികച്ച ചികിത്സ രീതി ഇനി നമ്മുടെ തിരുവന്തപുരത്തും ലഭ്യമാകും. കാൻസർ രോഗികൾക്ക് ആശ്വാസം പകരാൻ സർക്കാരിന്റെ റോബോട്ടിക് സര്‍ജറി യൂണിറ്റ്. ആര്‍സിസിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial