പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 18 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
കാസര്‍കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സുഹൃത്തായ പതിനെട്ടുകാരൻ അറസ്റ്റിൽ. കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയാണ് പിടിയിലായത്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പീഡനം നടന്ന സമയത്ത് പ്രതിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതി പെൺകുട്ടിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കുറ്റം ചുമത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴാണ് പെൺകുട്ടി…

