മകരവിളക്കിന് തയ്യാറെടുത്ത് ശബരിമല; തീര്‍ഥാടക തിരക്ക് തുടരുന്നു
ശബരിമല മകരവിളക്കിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തീര്‍ഥാടക തിരക്ക് തുടരുന്നു. ശബരിമലയില്‍ ഇന്നലെ 95000 പേര്‍ ദര്‍ശനം നടത്തി. മണിക്കൂറില്‍ 4300 പേര്‍ മലചവിട്ടുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14 ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2 മണിക്ക് തിരുനടതുറക്കും. 2.46 ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും. പതിവുപൂജകള്‍ക്കുശേഷം അന്ന് വൈകീട്ട്…

