Headlines

കാശ്മീരിന് പരമാധികാരമില്ല; ആര്‍ട്ടിക്കിള്‍ 370 താല്കാലികമെന്ന് സുപ്രീം കോടതി

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച് സുപ്രീംകോടതി. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോള്‍ അനുച്ഛേദം 370 നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്…

Read More

വെഞ്ഞാറമൂട്ടിൽ വാഹനം ഹോട്ടലിൽ ഇടിച്ച് കയറി; ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം

വെഞ്ഞാറമൂട് : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഹോട്ടലിൽ ഇടിച്ചു കയറി ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക നെസ്റ്റ് ബേക്കറി ഉടമ അമ്പലം മുക്ക് സ്വദേശി രമേശാണ് (49) മരിച്ചത്. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷനു സമീപം ഇന്ന് പുലർച്ചെ 4.45 മണിയോടെയായിരുന്നു അപകടം.രാവിലെ ഹോട്ടൽ തുറക്കാനെത്തിയ രമേശ് സ്ഥാപനം തുറന്നു കൊണ്ടിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി രമേശിനെയും ഇടിച്ച് തെറിപ്പിപ്പിക്കുകയായിരുന്നു.കാറിൽ ഉണ്ടായിരുന്നവരുടെ പരുക്ക്…

Read More

വയനാട് യുവാവിനെ കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഇന്നും തുടരും, കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ വച്ചു

കല്പറ്റ: വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഇന്നും തുടരും.മൂന്ന് സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനംവകുപ്പ് തെരച്ചില്‍ നടത്തുന്നത്. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താന്‍ വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുമാകും ഇന്നത്തെ തെരച്ചില്‍. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാല്‍, പൊലീസ് സംരക്ഷണയിലാകും തെരച്ചില്‍. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍…

Read More

സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയം; ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേര്‍

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്നലെ 77, 732 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേരാണ്. സ്‌പോട്ട് ബുക്ക് ചെയ്തവര്‍ 9690 ആണ്. അതേസമയം, ശബരിമലയിലെ ഭക്തരുടെ തിരക്കിലെ നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച്…

Read More

ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കൽ; രാജ്യം ഉറ്റുനോക്കുന്ന നിർണായക വിധി ഇന്ന്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു. നാഷനൽ കോൺഫറൻസും ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനും മറ്റുമാണു ഹർജി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 2 മുതൽ വാദം കേട്ട കേസ് സെപ്റ്റംബർ 5ന് ആണു വിധി പറയാൻ മാറ്റിയത്….

Read More

മുറി വൃത്തിയാക്കാൻ കൂട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നാൽപ്പത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

കോഴിക്കോട്: വടകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വണ്ണാന്‍റവിട അബൂബക്കർ (42) എന്നയാളെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്. മാഹിയിൽ താമസിക്കുന്ന കുട്ടിയെ മുറി വൃത്തിയാക്കാൻ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. Share on FacebookTweetFollow us

Read More

പൂപ്പാറയിൽ തമിഴ്‌നാട് ബസ് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

ഇടുക്കി : പൂപ്പാറയിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി . മധുരയിൽ നിന്നും മൂന്നാറിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. ഇതിനിടെ പൂപ്പാറയ്ക്ക് സമീപം തലക്കുളത്തു വച്ച് വളവു തിരിയവേ നിയന്ത്രണം നഷ്‌ടമായി സമീപത്തെ പാറക്കെട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയില്‍ ബസിന്‍റെ മുൻഭാഗം പൂർണമായി തകർന്നു. ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് വാഹനം അപകടത്തിൽ പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ നാട്ടുകാരും അതുവഴി…

Read More

കോഴിക്കോട് എൻഐടിക്ക് സമീപം കാറിൽ കറങ്ങി എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് എൻഐടിക്ക് സമീപം വെള്ളലശ്ശേരിയിൽ വൻ എംഡിഎംഎ വേട്ട. കാറിൽ കടത്തിക്കൊണ്ട് വരികെയായിരുന്ന 260.537 ഗ്രാം വിവിധ രൂപത്തിലുള്ള എംഡിഎംഎ സഹിതം പ്രതിയെ അറസ്റ്റ് ചെയ്തതായി എക്സൈസ് അറിയിച്ചു. കുന്നമംഗലം പാലിശ്ശേരി സ്വദേശി ഷറഫുദീനാണ് എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും കോഴിക്കോട് ഇന്റലിജൻസ് ബ്യൂറോയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടിയിലായത്. കോഴിക്കോട് എൻഐടി ക്യാമ്പസ് പരിസരത്ത് കാറിൽ കറങ്ങി നടന്നാണ് ഇയാളുടെ മയക്കു മരുന്നു വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു.ഉത്തരമേഖല എക്സൈസ്…

Read More

ഉത്തർപ്രദേശിൽ അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ച് എട്ടു പേർ വെന്തുമരിച്ചു

ഉത്തർപ്രദേശിൽ അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ച് എട്ടു പേർ വെന്തുമരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും.ബറേലി – നൈനിറ്റാൾ ഹൈവേയിലാണ് കാർ ട്രക്കുമായി കൂട്ടിയിടിക്കുകയും കാറിന് തീ പിടിക്കുകയും ചെയ്തത്. ഉത്തർപ്രദേശ് ബറേലി – നൈനിറ്റാൾ ഹൈവേയിൽ ഇന്നലെ രാത്രിയോടെ ആണ് സംഭവം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ വരും വഴി ആണ് 8 പേരുമായി വന്ന മാരുതിയുടെ എർട്ടിക കാർ ട്രക്കുമായി കൂടി ഇടിക്കുന്നത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ ടയർ പൊട്ടിത്തെറിച്ചു.നിയന്ത്രണം വിട്ട കാർ എതിർ ദിശയിലെ റോഡിലേക്ക്…

Read More

ബിനോയ്‌ വിശ്വത്തിനു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല; തീരുമാനം ഏകകണ്ഠമെന്ന് ഡി രാജ

ബിനോയ് വിശ്വം എംപിക്ക് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല നൽകിയിരിക്കുന്നത്. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തര സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം, സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് പ്രഖ്യാപനം നടത്തിയത്. യോഗം ഐക്യകണ്ഠേനയാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തതെന്ന് ഡി രാജ പറഞ്ഞു. 28ന ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial