വാട്സ്ആപ്പിൽ ഇനി ഓഡിയോ സന്ദേശങ്ങളും വ്യൂ വൺസ് മോഡിൽ അയയ്ക്കാം
വാട്‌സ്ആപ്പില്‍ ഇനി ഓഡിയോ സന്ദേശങ്ങളും വ്യൂ വണ്‍സ് മോഡില്‍ അയയ്ക്കാം. ഫോട്ടോകളും വീഡിയോകളും 2021 മുതല്‍ തന്നെ വ്യൂ വണ്‍സായി അയയ്ക്കാന്‍ സാധിക്കുമായിരുന്നു. സ്വകാര്യത മുന്‍നിര്‍ത്തി കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഓഡിയോ സന്ദേശങ്ങളുടെ കാര്യത്തിലും വാട്‌സ്ആപ്പ് ഫീച്ചര്‍ പ്രഖ്യാപിച്ചത്. ചിത്രങ്ങളും വീഡിയോകളും വ്യൂ വണ്‍സായി അയയ്ക്കുന്നതുപോലെതന്നെ ‘one-time’ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടാകും.ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ അല്ലെങ്കില്‍ മറ്റ് പ്രധാന വിഷയങ്ങളോ ഓഡിയോ സന്ദേശമായി അയയ്ക്കുകയാണെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും.വ്യൂ വണ്‍സായി ലഭിക്കുന്ന സന്ദേശങ്ങള്‍ 14 ദിവസത്തിനുള്ളില്‍തന്നെ തുറക്കണമെന്നും വാട്‌സ്ആപ്പ്…

