വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മാല മോഷ്ടിച്ചു; യുവതി അറസ്റ്റിൽ
കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ സ്വർണമാല തട്ടിയെടുത്ത യുവതി പോലീസിന്റെ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗർ- 82ൽ നിഷ (34) യെയാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. ആയിരംതെങ്ങ് പുതുവൽവീട്ടിൽ ആന്‍റുവിന്‍റെ മകളുടെ മാല നിഷ തന്ത്രപരമായി മോഷ്ടിച്ചെടുക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11ന് ആന്‍റുവിന്‍റെ കുടുംബവീടായ ആയിരംതെങ്ങ് പുതുവൽവീടിന്‍റെ മുൻവശത്തുള്ള വഴിയിൽ കളിക്കുകയായിരുന്ന ആന്‍റുവിന്‍റെ മക്കളുമായി ചങ്ങാത്തം സ്ഥാപിക്കുകയും നിഷ ഐസ്ക്രീം വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ കടയിലേക്ക് കൊണ്ടുപോകുന്ന വഴി മൂത്തകുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വർണമാല…

