പന്തല്ലൂരിനെ വിറപ്പിച്ച പുലിയെ വനംവകുപ്പ് പിടികൂടി
കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ പന്തല്ലൂരിൽ മൂന്ന് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലിയെ പിടികൂടി. ആദ്യ ഡോസ് മയക്കുവെടിവെച്ചതിന് ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിന് ഒടുവിൽ അംബ്രോസ് വളവിന് സമീപത്ത് നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടിയത്. പുലിയെ കൂട്ടിലാക്കിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ ജീപ്പുമായി പോയി. അതേസമയം പുലിയെ കാണിച്ചില്ലെന്ന് കാണിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം കുട്ടിയെ ആക്രമിച്ച പുലി തന്നെയാണോ എന്ന് ഉറപ്പാക്കാൻ കാണിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുലിയെ പിടികൂടാനായി ഉച്ചയ്ക്ക് 1.55നാണ് ആദ്യ…

