ഭർത്താവ് മരിച്ച് 20 ദിവസത്തിൽ വിവാഹം കഴിച്ച 46 കാരിയും കാമുകനും കൊലപാതകത്തിന് അറസ്റ്റിൽ
ബെംഗളൂരു : ഹൃദയാഘാതം മൂലം മരിച്ചുവെന്ന് കരുതി സംസ്കരിച്ച ഗൃഹനാഥന്റേത് ആസൂത്രിത കൊലപാതകം. തുമകുരു സ്വദേശിയായ പരമേഷ് (50) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പരമേഷിന്റെ ഭാര്യ ആശ (46), കാമുകൻ ചന്ദ്രപ്പ (48) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 29-നാണ് കൂലിപ്പണിക്കാരനായ പരമേഷ് മരിക്കുന്നത്. ഭർത്താവിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച ഭാര്യ തൊട്ടടുത്ത ദിവസം തന്നെ സംസ്കാര ചടങ്ങുകൾ നടത്തി….

