ലഖ്നോവിലെ മുസ് ലിം ബാലന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ബിജെപി നേതാവിന്റെ ബന്ധു ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ്
ലഖ്നോ: ലഖ്നോവിലെ കൃഷ്ണനഗറില്‍ ഉനൈസ് ഖാന്‍ എന്ന കുട്ടി മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് അരവിന്ദ് ത്രിപാഠിയുടെ ബന്ധു ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വൈകുന്നേരം നോമ്പ് തുറന്നപ്പോള്‍ ചില പരിചയക്കാര്‍ കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തി കാറില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി പ്രകാരം, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ പ്രതികള്‍ ഉനൈസിന്റെ വീട്ടില്‍ എത്തി കൃഷ്ണനഗറിലെ ബാരിഗവാനില്‍ ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍…

