ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു.രക്ഷകരായത് ആരോഗ്യ പ്രവർത്തകയും മകളും
പത്തനംതിട്ട: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ആവണിപ്പാറ സ്വദേശിയായ 20 കാരിയാണ് ജീപ്പിൽ പ്രസവിച്ചത്. വേദനയുണ്ടായതോടെ യുവതിയുടെ ബന്ധുക്കൾ ട്രൈബൽ പ്രൊമോട്ടറായ ഹരിതയെ വിവരമറിയിച്ചു. ഇവരെത്തി യുവതിയെ ജീപ്പിൽ കയറ്റി കല്ലേലി-ആവണിപ്പാറ വനപാതിയിലൂടെ കോന്നിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മണ്ണാറപ്പാറ ഭാഗമെത്തിയപ്പോൾ യുവതി ജീപ്പിൽ വച്ച് പ്രസവിച്ചു. കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക സജീദയും കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ മകളുമാണ്…

