അല്ലു അർജുന്റെ വീടിന് നേരെ കല്ലേറ്; വീട്ടിലെ സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ ജൂബിലി ഹിൽസ് വീടിന് നേരെ ആക്രമണം. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് വീടിൻറെ കല്ലേറുണ്ടായി. വീടിന്റെ സുരക്ഷാജീവനക്കാരെയും ആക്രമിച്ചു.വീടിന് ഉളളിലേക്ക് അതിക്രമിച്ച് കയറിയ സംഘം കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികൾ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി. Share on FacebookTweetFollow us

Read More

അമ്മു സജീവ് മാനസിക പീഡനത്തെത്തുടർന്ന് ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മാനസിക പീഡനത്തെത്തുടർന്ന് ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നതനുസരിച്ച് ആമാശയത്തിൽ 50 മില്ലി വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സുഹൃത്തുക്കളുടെയും അധ്യാപകന്റെയും മാനസിക പീഡനത്തെ തുടർന്ന് അമ്മു പട്ടിണിയിൽ ആയിരുന്നുവെന്ന് കുടുംബവും ആരോപിച്ചു. തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിൻ്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം…

Read More

‘ഗോവിന്ദൻ മാഷിന്റെ വൈരുധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോകണം’

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി സെസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതിനിധിയുടെ പരിഹാസം. ഗോവിന്ദൻ മാഷിൻ്റെ വൈരുധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ പൊലീന സ്റ്റേഷനിൽ പോകണം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണ്. പൊലീസ് സ്റ്റേഷനിൽ പാർട്ടി നേതാക്കൾക്ക് പോലും നീതി കിട്ടുന്നില്ലെന്നും വിമർശനമുയർന്നു. ആഭ്യന്തര വകുപ്പിനെതിരായ വിമർശനത്തിനിടെയാണ് വനിതാ പ്രതിനിധി പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാഷാശൈലിയെയും പരിഹസിച്ചത്. സംസ്ഥാനസർക്കാരിനെതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. ആരോപണ…

Read More

കൊല്ലത്ത് കുടിവെള്ളം ശേഖരിക്കാൻ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു

കൊല്ലം: കൊല്ലത്ത് വള്ളംമറിഞ്ഞ് യുവതി മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മകനൊപ്പം കുടിവെള്ളം ശേഖരിക്കാൻ വള്ളത്തിൽ മറുകരയിലേക്ക് പോകവെയാണ് യുവതി അപകടത്തിൽപെട്ടത്. മകൻ നീന്തി രക്ഷപെട്ടു. കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സന്ധ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് സന്ധ്യയും മകനും ഇന്ന് വെള്ളം എടുക്കാനായി മറുകരയിലേക്ക് വള്ളത്തിൽ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. സന്ധ്യയ്ക്ക്…

Read More

തനിച്ച് വീട്ടിലേയ്ക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ നടുറോഡിൽ വച്ച് ചെരുപ്പൂരി തള്ളി പെൺകുട്ടി

ചെന്നൈ: തനിച്ച് വീട്ടിലേയ്ക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ നടുറോഡിൽ വച്ച് ചെരുപ്പൂരി തള്ളി പെൺകുട്ടി. തമിഴ്നാട്ടിൽ മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്. ജയിലിലെ തടവുകാരന്റെ ചെറുമകളായ പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു. തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവരാണ് വഴിയിലിട്ട്…

Read More

സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി; പാലക്കാട് വിഎച്ച്പി പ്രവ൪ത്തക൪ അറസ്റ്റിൽ

പാലക്കാട്: സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന്റെ പേരിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിഎച്ച്പി പ്രവ൪ത്തകരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാ൪, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ മൂവ൪ സംഘം അധ്യാപകരുടെയും വിദ്യാ൪ത്ഥികളുടെയം വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്യുകയായിരുന്നു. തുട൪ന്ന് വിദ്യാ൪ത്ഥികൾക്ക് മുന്നിൽ…

Read More

സംസ്ഥാനത്ത് റേഷൻ പഞ്ചസാരയുടെ വില വർധിപ്പിച്ചു.

കാസർകോട്: സംസ്ഥാനത്ത് റേഷൻ പഞ്ചസാരയുടെ വില വർധിപ്പിച്ചു. അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്കുള്ള പഞ്ചസാരയുടെ വിലയിലാണ് കിലോഗ്രാമിന് ആറ് രൂപയുടെ വർധനവ് വരുത്തിയിരിക്കുന്നത്. ഇതോടെ ഒരുകിലോഗ്രാം പഞ്ചസാരക്ക് 27 രൂപ നൽകണം. നേരത്തേ അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്ക് 21 രൂപക്കായിരുന്നു ഒരുകിലോഗ്രാം പഞ്ചസാര നൽകിയിരുന്നത്. റേഷൻ പഞ്ചസാരയുടെ വിതരണത്തിലൂടെ സർക്കാരിനുണ്ടാകുന്ന പ്രതിവർഷ ബാധ്യത കുറയ്ക്കാൻ വില കിലോഗ്രാമിന് 31 രൂപയാക്കണമെന്നാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. എന്നാൽ എന്നാൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ആവശ്യപ്പെട്ടത് 25 രൂപയാക്കണമെന്നാണ്. ഇതുരണ്ടും പരിഗണിച്ചാണ് സർക്കാർ…

Read More

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍

       മുട്ടം : ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം എം ജി എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും ഇടുക്കി മുരിക്കാശ്ശേരി സ്വദേശിയുമായ ഡോണല്‍ ഷാജി(22), ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥിനിയും പത്തനാപുരം സ്വദേശിനിയുമായ അക്സാ റെജി(18) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി വി ചാനല്‍ സംഘം ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും…

Read More

രാജ്യത്തെ ആദ്യത്തെ ഡോം സിറ്റി നിർമിക്കാൻ യുപി, ഒരുങ്ങുന്നത് മഹാകുംഭിൽ

    ലഖ്നൗ :  ഇന്ത്യയിലെ ആദ്യത്തെ ‘ഡോം സിറ്റി’ മഹകുംഭിൽ നിർമിക്കാൻ ഉത്തർപ്രദേശ് സർക്കാർ. മഹാകുംഭ് നഗറിലെ അരയിൽ 3 ഹെക്ടറിൽ 51 കോടി രൂപ ചെലവിലാണ് ഡോം സിറ്റി നിർമ്മിക്കുന്നത്. വിനോദസഞ്ചാരികൾക്ക് കാഴ്ച ആസ്വദിക്കാൻ കഴിയുന്ന രീതിയിലായിരിക്കും നിർമാണം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ സഹകരണത്തോടെയായിരിക്കും നിർമാണം. ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് നൽകും.  ത്രിവേണിയിൽ സ്വകാര്യ കമ്പനിയായ ഇവോ ലൈഫ് സ്പേസ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. യോഗി സർക്കാർ ടൂറിസത്തിൽ പുതിയ…

Read More

ശബരിമലയിൽ കാട്ടുപന്നി ആക്രമണം; 9കാരന് പരിക്ക്

പത്തനംതിട്ട: ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്. മല കയറുന്നതിനിടെയാണ് കുട്ടിയെ പന്നി ആക്രമിച്ചത്. മരക്കൂട്ടത്തു വച്ചായിരുന്നു സംഭവം.ആലപ്പുഴ പഴവീട് സ്വദേശിയായ ശ്രീഹരിക്കാണ് പരിക്കേറ്റത്. ശ്രീഹരിയുടെ വലതു കാൽ മുട്ടിനാണ് പരിക്കേറ്റത്. കുട്ടിയെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial