സ്വർണവില പവന് 520 രൂപ കുറഞ്ഞു, 

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞ് 57,000ൽ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 7070 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിൻ്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെറെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. തുടർന്ന് വില ഉയരുന്നതാണ് കണ്ടത്. 11ന് 58,280 രൂപയായി…

Read More

സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻഅനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ മുതൽ പാർട്ട് ടൈം സ്വീപ്പർ വരെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ ഗുരുതര തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ…

Read More

കൈക്കൂലിയായി മദ്യം വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

കൊച്ചി: കൈക്കൂലിയായി മദ്യം വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്. തൃപ്പൂണിത്തുറ എക്സൈസ് ഓഫീസിലെ വിജിലൻസ് മിന്നൽ പരിശോധനയിലായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ മദ്യം കൈക്കൂലിയായി വാങ്ങിയെന്ന് കണ്ടെത്തിയത്. കൈക്കൂലിയായി വാങ്ങിയ നാല് ലിറ്റർ മദ്യമാണ് വിജിലൻസ് പിടിച്ചെടുത്തത്. ബീവറേജസ് മദ്യ സംഭരണശാലകളിൽ നിന്ന് ബാറുകളിലേക്കും ഔട്ട്ലെറ്റുകളിലേക്കും കൊണ്ടുപോകുന്ന ഓരോ ലോഡിനും ആണ് ഈ എക്സൈസ് ഉദ്യോഗസ്ഥർ മദ്യം കൈക്കൂലിയായി വാങ്ങിയിരുന്നത് എന്ന് കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു Share on FacebookTweetFollow us

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നിർമാതാവ് സജിമോൻ പാറയിലാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള കേസുകളിൽ മൊഴി കൊടുക്കാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും ഇന്നു പരിഗണിക്കുന്നുണ്ട്. 32…

Read More

അഭിനയ ലോകത്തു നിന്നും സിനിമ സീരിയൽ തരാം മീന ഗണേഷ് വിട വാങ്ങി

സിനിമാ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്ന താരത്തിന് ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 200ൽ പരം സിനിമകളിലും, 25 പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരുന്നു. 82 വയസായിരുന്നു താരത്തിന്. തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളായ മീനയുടെ ജനനം പാലക്കാട് കല്ലേക്കുളങ്ങരയിലാണ്. സ്കൂൾ…

Read More

‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ ബില്‍; ജെപിസി രൂപീകരിച്ചു

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ പരിഗണിക്കുന്നതിനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി രൂപികരിച്ചു. ബിജെപി അംഗവും മുന്‍ നിയമ സഹമന്ത്രിയുമായ പിപി ചൗധരി അധ്യക്ഷനായ സമിതിയില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങളാണ് ഉള്ളത്. ലോക്‌സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് പത്ത് അംഗങ്ങളുമാണ് സമിതിയില്‍ ഉള്ളത്. മുന്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, പര്‍ഷോത്തം രൂപാല, ഭര്‍തൃഹരി മഹ്താബ്, അനില്‍ ബലൂനി, സിഎം രമേഷ്, ബന്‍സുരി സ്വരാജ്, വിഷ്ണു ദയാല്‍ റാം,…

Read More

ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ കട പൂർണമായും കത്തി നശിച്ചു

തങ്കമണി: ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. തങ്കമണി കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലാണ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. 12 ൽപരം ഗ്യാസ് സിലണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. തീപിടുത്തത്തിൽ കട പൂർണമായും കത്തിനശിച്ചു. ഇന്നു പുലർച്ച 5.50 നോടെയാണ് അഗ്നിബാധയുണ്ടായത്. കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. സമീപസ്ഥാപനങ്ങളിലേയ്ക്കും തീ പടർന്ന് പിടിച്ചു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പാചകവാതക സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിരുന്നതാണ് വൻ അഗ്നിബാധയ്ക്ക്…

Read More

അതിരപ്പിള്ളി കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

കൊച്ചി: അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ ദമ്പതിമാര്‍ക്ക് വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സത്യന്‍ മരിച്ചു. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തില്‍ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വ്വം നഗറില്‍ ചന്ദ്രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണന്‍കുഴി വടാപ്പാറയില്‍ വച്ചാണ് സംഭവം. ചന്ദ്രമണി, സത്യന്‍, രാജാമണി എന്നിങ്ങനെ ഒരു കുടുംബത്തിലുള്ളവര്‍ ഒരുമിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. ഇതിനിടെ സത്യനും ചന്ദ്രമണിയും തമ്മില്‍ മദ്യപിച്ചുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.ചന്ദ്രമണിയുടെ ഭാര്യ ലീലക്കും പരിക്കുണ്ട്. ഇവരെ…

Read More

കുളത്തൂപ്പുഴയില്‍ ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സാം നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അഷ്‌റഫിനാണ് പൊള്ളലേറ്റത്. മടത്തറ സ്വദേശി സജീര്‍ ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അഷ്‌റഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ചിതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി. സജീറും ഭാര്യയും ഏറെക്കാലമായി…

Read More

ശരീരം വിറച്ച് നൃത്തം ചെയ്യും; ഉഗാണ്ടയിൽ പടർന്ന് ‘ഡിങ്ക ഡിങ്ക’ രോഗം

കംപാല: ഉഗാണ്ടയിലെ ബുണ്ടിബു ഗിയോയിൽ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോർട്ട്. ‘ഡിങ്ക ഡിങ്ക’ എന്ന് പേരിട്ടിട്ടുള്ള രോഗം മുന്നൂറോളം പേരെ ബാധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ശരീരം വിറച്ച് നൃത്തം ചെയ്യുന്നതുപോലെ അനുഭവപ്പെടുക എന്നതാണ് ഡിങ്ക ഡിങ്ക എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. വിറയൽ അധികരിക്കുകയും നൃത്തച്ചുവടുകൾക്ക് സമാനമായ രീതിയിലാവുകയും ചെയ്യും. രോ ഗബാധിതരായവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. പനി, അമിതമായി ശരീരം വിറയ്ക്കൽ, ചില സന്ദർഭങ്ങളിൽ പക്ഷാഘാതം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. നിലവിൽ ആന്റിബയോട്ടിക് നൽകിയുള്ള ചികിത്സയാണ് നൽകിവരുന്നതെന്നും ഇതുവരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial