വ്യൂവേഴ്സിനെ കൂട്ടാൻ തെറ്റിദ്ധരിപ്പിക്കുന്ന തമ്പു നെയിലും ഹെഡ് ലൈൻ ഇടുന്നവർക്കും എട്ടിന്റെ പണി കിട്ടും മുന്നറിയിപ്പുമായി യു ട്യൂബ്
ഇതു കണ്ടാൽ നിങ്ങൾ ഞെട്ടും, അവിടുത്തെ കാഴ്ച അത്ഭുതപ്പെടുത്തുന്നത് തുടങ്ങിയ ഹെഡ് ലൈനും തമ്പ് നെയിലും കൊടുത്തു യൂട്യൂബിൽ വീഡിയോ ഇടുന്നവാരാണോ നിങ്ങൾ? കാഴ്ചക്കാരെ കൂട്ടാനുള്ള ഇത്തരം സൂത്രപ്പണികൾ ഇനി നടക്കില്ല. യൂട്യൂബ് നിങ്ങൾക്കെതിരെ നടപടിയെടുക്കും. വീഡിയോയില്‍ ഉള്‍പ്പെടുത്താത്ത വാഗ്ദാനങ്ങളും അവകാശവാദങ്ങളും ശീര്‍ഷകത്തിലും തമ്പ് നെയിലിലും കാണിക്കാന്‍ പാടില്ലെന്നാണ് യൂട്യൂബ് പറയുന്നത്. പ്രത്യേകിച്ചും പുതിയ വാര്‍ത്തകളുമായും സമകാലീന വിഷയങ്ങളുമായും ബന്ധപ്പെട്ട വീഡിയോകളില്‍. കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടി ശീര്‍ഷകത്തിലും തമ്പ് നെയിലിലും വീഡിയോയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്ന രീതിയാണ്…

