പൂച്ചകളെ സൂക്ഷിക്കുക, എച്ച്5എൻ1 വൈറസ് വാഹകരാകാൻ സാധ്യത കൂടുതൽ, പഠനം
പൂച്ചകളെ വളർത്തുന്നത് വരും കാലങ്ങളിൽ പൊതുജനാരോഗ്യത്തിന് വെല്ലിവിളിയാകാമെന്ന് പഠനം.ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് പക്ഷികളെ ബാധിച്ച എച്ച്5എൻ1 വൈറസുകളുടെ വാഹകരായി പൂച്ചകൾ മാറാമെന്ന് പിറ്റ്സ്ബെർഗ് സർവകലാശാല ഗവേഷകരുടെ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 2008-ൽ പൊട്ടിപ്പുറപ്പെട്ട എച്ച്1 എൻ1 പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികൾക്ക് സമാനമായി തരത്തിൽ പൂച്ചകളുടെ കോശങ്ങളും വൈറസുകളെ സ്വീകരിക്കാനും മ്യൂട്ടേഷന് അനുവദിക്കുകയും ചെയ്യുന്നതായി ടെയ്‌ലർ ആൻഡ് ഫ്രാൻസിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. പൂച്ചകളുമായി മനുഷ്യർ കൂടുതൽ ഇടപെടുന്നതിനാൽ പൂച്ചകളിൽ ഒന്നോ രണ്ടോ തവണ മ്യൂട്ടേഷൻ സംഭവിച്ച വൈറസ്…

