അടവ് മുടങ്ങിയതിന്റെ പേരില്‍ നിരന്തരം ഉപദ്രവം; പലിശക്കാരുടെ ഭീഷണി താങ്ങാനാവാതെ വീട്ടമ്മ ജീവനൊടുക്കി
തൃശൂര്‍: ഗുരുവായൂരില്‍ പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കി വീട്ടമ്മ. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പുതുവീട്ടില്‍ ജുമൈലയാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് ജുമൈല നാട്ടുകാരിയായ ഒരു സ്ത്രീയില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയിരുന്നു. രണ്ടുമാസത്തെ അടവ് മുടങ്ങിയതിന്റെ പേരില്‍ വീട്ടില്‍വന്ന് ഭീഷണിപ്പെടുത്തിയെന്ന കത്ത് കണ്ടെടുത്തു. വ്യാഴാഴ്ചയാണ് ജുമൈല ജീവനൊടുക്കിയത്. ജുമൈലയുടെ മരണത്തിന് പിന്നില്‍ പലിശക്കാരുടെ ഭീഷണിയാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. നിരന്തരം വീട്ടിലെത്തി പലിശക്കാര്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും ഉമ്മയെ ശല്യം ചെയ്യാറുണ്ടെന്നും മകന്‍ പറഞ്ഞു. ‘തുച്ഛമായ തുകയേ അവർക്ക് കൊടുക്കാനുണ്ടായിരുന്നുള്ളൂ. പലിശക്കെടുത്ത…

