കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരാൻ നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരാൻ നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. വേനൽ ചൂട് കണക്കിലെടുത്ത് കുട്ടികളെ നിർബന്ധിച്ചു അങ്കണവാടികളിൽ ഇരുത്തേണ്ടതില്ലെന്നും കുട്ടികൾക്ക് പോഷകാഹാരങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.

പത്തനംതിട്ട നഗരസഭ മുൻ ചെയർമാനും ഡിസിസി വൈസ് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് എ സുരേഷ് കുമാർ നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമിച്ചതും വായു സഞ്ചാരമില്ലാത്തതുമായ അങ്കണവാടികൾ തുറന്നു പ്രവർത്തിപ്പിക്കരുതെന്നും രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയങ്ങളിൽ കുട്ടികളെയും പുറത്ത് കളിക്കാൻ വിടരുതെന്നും നിർദേശമുണ്ട്. വനിതാ ശിശു വികസന ഡയറക്ടർക്കും തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർക്കുമാണ് നിർദേശം നൽകിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: