ശബരിമലയിൽ ‘അരവണ’ ക്ഷാമം; തീർത്ഥാടകർക്ക് നൽകുന്നത് ഒരു ടിൻ മാത്രം

പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രതിസന്ധി. ഒരു ടിൻ അരവണ മാത്രമാണ് തീർത്ഥാടകർക്ക് നൽകുന്നത്. പുതിയ അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. കന്നിമാസ പൂജയ്ക്ക് നടതുറന്നതോടെ നാല്പതിനായിരത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്ത് ദിനംപ്രതി എത്തുന്നത്. ഇതോടെ അപ്പത്തിന്റെയും അരവണയുടെ ക്ഷാമം തീർത്ഥാടകരെ സാരമായി ബാധിക്കും. 20 ദിവസമായി പ്ലാന്റ് പ്രവർത്തിക്കുന്നില്ല. പ്ലാന്റ് പുനർനിർമാണമെന്നാണ് ദേവസ്വത്തിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഒരാൾക്ക് ഒരു അരവണ വീതം ആണ് ഇന്നലെ രാത്രിയിൽ നൽകിയത്. ഇതേ തുടർന്ന് തീർത്ഥാടകർ ബഹളം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial