ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേര്‍ കണ്ണൂരില്‍ പിടിയില്‍
കണ്ണൂർ: സോഷ്യല്‍ മീഡിയയും ഡേറ്റിംഗ് ആപ്പുകളും കേന്ദ്രീകരിച്ച് നടത്തുന്ന ഹണിട്രാപ്പ് തട്ടിപ്പ് സംഘം ചക്കരക്കല്ലില്‍ പിടിയിലായി മാച്ചേരി സ്വദേശിയായ യുവാവിനെ കെണിയില്‍പ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസില്‍ 17-കാരിയായ പെണ്‍കുട്ടിയടക്കം നാലുപേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സ്വദേശികളായ എ.കെ. അബ്ദുല്‍ കലാം, ഇബ്രാഹിം സജ്മല്‍ അർഷാദ്, സി. മൈമൂന എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരിയുമാണ് ചക്കരക്കല്‍ പൊലിസിന്റെ പിടിയിലായത്. സംഭവം ഇങ്ങനെ: ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാവിനെ പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച ശേഷം…

