നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു
തമിഴ് സിനിമ രംഗത്ത് തിരക്കഥകൾ കൊണ്ട് വിസ്മയം തീർത്ത പ്രതിഭയായ കെ. ഭാഗ്യരാജ് അന്തരിച്ചു. നടനായും തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങിയ ആളായിരുന്നു ഭാഗ്യരാജ്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു. കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് ഭാഗ്യരാജ് ജനിച്ചത്. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളൻകോയിലിൽ ആയിരുന്നു ജനനം. സംവിധായകൻ, നടൻ എന്നീ നിലകളിൽ തമിഴ് സിനിമയിൽ സജീവമായിരുന്നു. കുടുംബബന്ധങ്ങളും ഹാസ്യവും കോർത്തിണക്കിയുള്ള അദ്ദേഹത്തിന്റെ കഥകൾ ഏറെ…

